ETV Bharat / bharat

പുതിയ ബൂസ്റ്റർ ഡോസായി കോവോവാക്‌സിനെ അംഗീകരിച്ച് ഡിസിജിഐ

18 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് കൊവിഡ് 19 ബൂസ്റ്റർ ഡോസായി കോവോവാക്‌സിന് വിപണിയിൽ അംഗീകാരം നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ.

ഡിസിജിഐ  സിഡിഎസ്‌സിഒ  ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ  ബൂസ്റ്റർ ഡോസായി കോവോവാക്‌സിനെ അംഗീകരിച്ച് ഡിസിജിഐ  ബൂസ്റ്റർ ഡോസ് കോവോവാക്‌സിൻ  കോവോവാക്‌സിന് അംഗീകാരം  Covaxin  കൊവാക്‌സിൻ  Covishield  എസ്‌ഐഐ  Novavax  Covovax  technology transfer  dcgi approves covovax as new booster dose  dcgi  dcgi approves covovax  new booster dose covovax  covid booster dose  covid new booster dose  കൊവിഡിന്‍റെ പുതിയ ബൂസ്റ്റർ ഡോസ്  ബൂസ്റ്റർ ഡോസ് കൊവിഡ്
കോവോവാക്‌സ്
author img

By

Published : Jan 17, 2023, 10:13 AM IST

ന്യൂഡൽഹി: മുതിർന്നവർക്കുള്ള കൊവിഡ് 19 ബൂസ്റ്റർ ഡോസ് വാക്‌സിൻ കോവോവാക്‌സിന് (Covovax) അംഗീകാരം നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ (സിഡിഎസ്‌സിഒ) സബ്‌ജക്‌ട് എക്‌സ്‌പേർട്ട് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ഡിസിജിഐയുടെ അംഗീകാരം.

18 വയസും അതിനുമുകളിലും പ്രായമുള്ളവർക്കുള്ള കൊവൊവാക്‌സ് ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസിന്‍റെ അംഗീകാരത്തിനായി അടുത്തിടെ ഡിസിജിഐക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്‌ഐഐ) ഗവൺമെന്‍റ് ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്‌ടർ പ്രകാശ് കുമാർ സിംഗ് കത്തെഴുതിയിരുന്നു. സിഡിഎസ്‌സിഒയുടെ സബ്‌ജക്‌റ്റ് എക്‌സ്പേർട്ട് സമിതി ഈ വിഷയത്തിൽ ചർച്ച നടത്തി. രണ്ട് ഡോസ് കോവിഷീൽഡ് (Covishield) അല്ലെങ്കിൽ കൊവാക്‌സിൻ (Covaxin) നൽകിയ മുതിർന്നവർക്ക് ഒരു ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസായി കോവിഡ് ജാബ് കോവോവാക്‌സ് വിപണിയിൽ അംഗീകാരം നൽകാൻ ശുപാർശ ചെയ്‌തു.

2021 ഡിസംബർ 28ന് മുതിർന്നവരിലും 2022 മാർച്ച് 9ന് 12-17 പ്രായത്തിലുള്ളവരിലും 2022 ജൂൺ 28ന് 7-11 വയസ് പ്രായമുള്ള കുട്ടികളിലും ചില നിബന്ധനകൾക്ക് വിധേയമായി അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി ഡിസിജിഐ കൊവോവാക്‌സിന് അംഗീകാരം നൽകിയിരുന്നു.

നോവാവാക്‌സിൽ (Novavax) നിന്നുള്ള സാങ്കേതിക കൈമാറ്റം (technology transfer) വഴിയാണ് കോവോവാക്‌സ്‌ (Covovax) നിർമിക്കുന്നത്. 2021 ഡിസംബർ 17ന് ലോകാരോഗ്യ സംഘടന ഇതിന് അടിയന്തര ഉപയോഗ ലിസ്റ്റിംഗ് അനുവദിച്ചു. 2020 ഓഗസ്റ്റിൽ, യുഎസ് ആസ്ഥാനമായുള്ള വാക്‌സിൻ നിർമാതാക്കളായ Novavax Inc. NVX-CoV2373ന്‍റെ വികസനത്തിനും വാണിജ്യവത്കരണത്തിനുമായി SII-യുമായി ഒരു ലൈസൻസ് കരാർ പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.