ETV Bharat / bharat

ശ്വാസം മുട്ടി ഡൽഹി: വായു നിലവാര സൂചിക വളരെ മോശാവസ്ഥയിൽ - air pollution delhi news

ഡൽഹി സർക്കാരിന്‍റെ ഉത്തരവ് അവഗണിച്ച് നിരവധി പേരാണ് തലസ്ഥാനത്ത് പടക്കങ്ങൾ പൊട്ടിച്ച് ദീപാവലി ആഘോഷിച്ചത്.

ഡൽഹിയിലെ വായുഗുണനിലവാരം  വായു ഗുണനിലവാരം  വായു നിലവാര സൂചിക വളരെ മോശാവസ്ഥയിൽ  ഡൽഹിയിലെ വായു  ഡൽഹിയിലെ വായുമലിനീകരണം  വായുമലിനീകരണം വാർത്ത  വായുമലിനീകരണം ഡൽഹി വാർത്ത  delhi news  delhi air pollution news  air pollution news  air pollution delhi news  delhi air pollution news
ശ്വാസം മുട്ടി ഡൽഹി: വായു നിലവാര സൂചിക വളരെ മോശാവസ്ഥയിൽ
author img

By

Published : Nov 5, 2021, 7:09 PM IST

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലേക്ക്. അഞ്ച് വർഷത്തിലെ ഏറ്റവും മോശമായ വായുവാണ് നിവലിലുള്ളതെന്ന് കേന്ദ്ര മലിനീകരണ കൺട്രോൾ ബോർഡ് അറിയിച്ചു.

ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായു നിലവാര സൂചിക 462ലെത്തി. കഴിഞ്ഞ വർഷം 435ഉം 2019ൽ 368 ആയിരുന്നു ദീപാവലിക്ക് ശേഷമുള്ള ഡൽഹിയിലെ വായു നിലവാര സൂചിക. ഡൽഹിയിൽ പടക്കങ്ങൾ ഉൾപ്പടെയുള്ളവ നിരോധിച്ചെങ്കിലും ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി വൻ തോതിൽ പടക്കങ്ങൾ തലസ്ഥാനത്ത് ഉപയോഗിച്ചിരുന്നു.

ദീപാവലി ആഘോഷത്തെ തുടർന്ന് തലസ്ഥാനത്ത് കട്ടിയുള്ള പുകയാണ് രൂപപ്പെട്ടത്. കഴുത്തിൽ ചൊറിച്ചിലും കണ്ണുകളിൽ വെള്ളം നിറയുന്നുവെന്നും ഡൽഹി നിവാസികൾ പരാതിപ്പെടുന്നുണ്ട്.

ഫരീദാബാദിൽ 469ഉം ഗ്രേറ്റർ നോയിഡയിൽ 464ഉം ഗാസിയാബാദിൽ 470ഉം ഗുർഗാവിൽ 472ഉം നോയിഡയിൽ 475മാണ് വായു ഗുണ നിലവാര സൂചിക. ഉത്സവ സീസണുകളെ മുന്നിൽക്കണ്ട് അടുത്ത വർഷം ജനുവരി ഒന്ന് വരെ ഡൽഹി സർക്കാർ പടക്കങ്ങൾ ഉൾപ്പടെയുള്ളവ നിരോധിച്ചിരുന്നു.

സമാനമായി ഹരിയാന സർക്കാരും പടക്കം ഉൾപ്പടെയുള്ളവയുടെ ഉപയോഗവും വിൽപനയും നിരോധിച്ചിരുന്നു. ഡൽഹിയോട് ചേർന്ന് കിടക്കുന്ന 14 ജില്ലകളിലാണ് ഹരിയാന സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

ALSO READ: കൊവിഡിന് ഗുളിക; മോൾനുപിരവിർ ഗുളികക്ക് അനുമതി നൽകി ബ്രിട്ടൺ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.