തമിഴ്‌നാട്/ മധുര: മധുരയിലെ അളകനല്ലൂരിൽ ജെല്ലിക്കെട്ടിന്‍റെ മൂന്നാം ദിവസം ആരംഭിച്ചു. ജനുവരി 16ന് നടക്കേണ്ട ജെല്ലിക്കെട്ട് ഇന്നേക്ക് മാറ്റുകയായിരുന്നു. കൊവിഡ് വ്യാപനം ഉയരുന്നതിനെ തുടർന്ന് സർക്കാർ ഞായറാഴ്‌ച ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ജെല്ലിക്കെട്ടിന്‍റെ തിയതി മാറ്റിയത്.
മധുര ജില്ലയിലെ അളകനല്ലൂർ, പലമേട്, അവനിയപുരം എന്നീ പ്രദേശങ്ങളിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്. ശനിയാഴ്‌ച പലമേടിലാണ് ജെല്ലിക്കെട്ടിന്‍റെ രണ്ടാം ദിനം നടന്നത്.
കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് സർക്കാർ ജെല്ലിക്കെട്ടിന് അനുമതി നൽകിയത്. 150 പേർക്കാണ് ജെല്ലിക്കെട്ടിൽ പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇവർക്ക് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.
READ MORE: മധുരയിലെ ആവണിയാപുരം ജെല്ലിക്കെട്ടിന് ആവേശോജ്വലമായ തുടക്കം; വീഡിയോ