ETV Bharat / bharat

ദേവനാഗരി കൊലക്കേസിനും തുമ്പുണ്ടാക്കി തുങ്ക, പുതിയ പേര് 'തുങ്ക 777 ചാര്‍ളി' ; ചുരുളഴിച്ചത് 70 കൊലപാതകങ്ങളും, 35 മോഷണങ്ങളും - തുങ്ക 777 ചാര്‍ലി നായ

തുങ്ക 777 എന്ന സിനിമയിലും കേസ് തെളിയിക്കാന്‍ സഹായിക്കുന്നത് നായയാണ്

Davangere Rape and Murder Case  Tunga 777 Charlie dog  ദേവ നാഗരി കൊലപാതക കേസ്  തുങ്ക 777 ചാര്‍ലി നായ  തുങ്ക 777 ചാര്‍ലി എന്ന് പേരിട്ട് ശ്വാനസേന
ദേവ നാഗരി കൊലപാതക കേസ് തെളിയിച്ച് തുങ്ക; "തുങ്ക 777 ചാര്‍ലി" എന്ന് പേരിട്ട് ശ്വാനസേന
author img

By

Published : Jun 28, 2022, 11:05 PM IST

ദേവനാഗരി : കര്‍ണാടക പൊലീസിന്‍റെ ശ്വാനസേനയുടെ ഭാഗമായ തുങ്ക എന്ന നായക്ക് പുതിയ പേര്. ചാര്‍ളി സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ നായയുടെ പേര് "തുങ്ക 777 ചാര്‍ളി" എന്നാക്കി. സംഭവം ഇങ്ങനെ. ജൂണ്‍ 22ന് ഹൊന്നാലി താലൂക്കിലെ തിംലപ്പുര ഗ്രാമത്തില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നതായി വിവരം ലഭിച്ച പൊലീസ് ഗ്രാമത്തിലെത്തി. ഉദ്യോഗസ്ഥര്‍ അരിച്ച് പെറുക്കിയിട്ടും പ്രതിയെ കുറിച്ച് തുമ്പൊന്നും കിട്ടിയില്ല.

ഇതോടെ തുങ്കയെ എത്തിച്ചു. കൂടെ ഡോഗ് ഹോള്‍ഡറായ കെ എം പ്രാശയും എം.ഡി ഷാഫിയും. മൃതദേഹം കിടന്ന സ്ഥലത്ത് എത്തി പരിശോധിച്ച ശേഷം തുങ്ക പോയത് ശുചിമുറിയിലേക്കായിരുന്നു. ഇവിടെ നിന്നും പുറത്ത് കടന്ന തുങ്ക കേസില്‍ പ്രതിയായ ഹരീഷ് (32)നെ പിടികൂടാനുള്ള തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്തി നല്‍കി. പിടിയിലായ ഹരീഷ് സംഭവം പൊലീസിനോട് വിവരിച്ചു.

ഇരയുടെ വീട്ടിലെത്തിയ താന്‍ വീട്ടില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ യുവതി മരിച്ചു. ഇതോടെ പ്രതി ശുചിമുറിയില്‍ കയറി കുളിച്ചു. ശേഷം കൃത്യം നടത്തിയ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതാദ്യമല്ല തുങ്ക സേനയെ സഹായിക്കുന്നത്.

തുമ്പില്ലാതെ കിടന്ന 70 കൊലപാതകം, 35 മോഷണ കേസുകള്‍ എന്നിവയ്ക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട് ഈ നായ. പുതിയ കന്നഡ ചിത്രമായ ചാര്‍ളിക്ക് പിന്നാലെയാണ് തുങ്കയുടെ പേര് മാറ്റാന്‍ സേന തയ്യാറായത്. ചാര്‍ളി സിനിമയിലും കേസ് തെളിയിക്കാന്‍ സഹായിക്കുന്നത് നായയാണ്. ഇതിന് സമാനമാണ് കര്‍ണാടക പൊലീസിന്‍റെ സ്വന്തം തുങ്കയെന്നാണ് സേനയിലുള്ളവര്‍ പറയുന്നത്. സിനിമയ്ക്ക് പിന്നാലെ നായയും ഇപ്പോള്‍ താരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.