ഡാര്‍ജലിങ് (പശ്ചിമ ബംഗാള്‍) : മഞ്ഞ് പുതച്ച ഡാര്‍ജലിങ്, വിനോദ സഞ്ചാരികള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നതില്‍ സംശയമില്ല (Darjeeling welcomes tourists with enchanting new year snowfall). പൊതുവെ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ ഇവിടേക്ക് കൂടുതല്‍ പേര്‍ ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് ജില്ല ഭരണകൂടം. കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഡാര്‍ജലിങ്ങില്‍ ഈ പുതുവര്‍ഷം ആരംഭം മുതല്‍ മഞ്ഞ് വീഴ്‌ചയുണ്ട്.
ഇന്ന് (ജനുവരി 17) രാവിലെ നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡാര്‍ജലിങ്ങില്‍ ദിവസങ്ങളോളം മഞ്ഞ് വീഴ്‌ചയുണ്ടാകുമെന്ന് നേരത്തെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ചൊവ്വാഴ്‌ച (ജനുവരി 16) പര്‍വതങ്ങള്‍ മഞ്ഞില്‍ മൂടുകയും താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്‌തു.
അതേസമയം ചൊവ്വാഴ്‌ച രാത്രി മുതല്‍ മലയോര മേഖലയില്‍ പലയിടത്തും മഴ പെയ്‌തിരുന്നു. പിന്നാലെ താപനില കുത്തനെ കുറഞ്ഞതോടെ ഡാര്‍ജലിങ്ങിലെ സന്ദക്‌ഫു, തുംലിങ്, മേഘ്‌മ, സിംഗലീല ദേശീയോദ്യാനങ്ങളിലെ പല ഭാഗങ്ങളിലും മഞ്ഞുപാളി രൂപപ്പെട്ടു. വളരെ നേരത്തെ തന്നെ മലനിരകളില്‍ ഇരുട്ടു മൂടുന്ന പ്രതിഭാസവും ഇവിടെ സംഭവിക്കുന്നുണ്ട്. അതേസമയം, വടക്കന്‍ സിക്കിമിലെ ലാചെന്‍, ലാചുങ്, ചാംഗു, കതാവോ തുടങ്ങിയ സ്ഥലങ്ങളിലും മഞ്ഞ് വീഴ്‌ച ഉണ്ടായി.
അടുത്ത മൂന്നു ദിവസങ്ങളില്‍ താപനില ഇതേ രീതിയില്‍ തുടരുമെന്നാണ് സിക്കിം കാലാവസ്ഥ വകുപ്പ് ഡയറക്‌ടര്‍ ഗോപിനാഥ് റാഹ പറഞ്ഞു. ഡാര്‍ജലിങ്ങിലെ മഞ്ഞ് വീഴ്‌ച കാരണം വിനോദ സഞ്ചാരികളും സന്തോഷത്തിലാണ്. മഞ്ഞുപാളികള്‍ക്കിടയില്‍ ഉല്ലസിക്കുന്ന സഞ്ചാരികളെ ഇവിടങ്ങളില്‍ കാണാം. ഡാര്‍ജലിങ്ങിന്‍റെ ശൈത്യകാലം ആസ്വദിക്കാനായി എത്തുന്നവര്‍ ഏറെയാണ്.