അമരാവതി: ആന്ധ്രയിലെ കുർണൂലിൽ വീണ്ടും ദുരഭിമാനക്കൊല. ഭാര്യയുടെ കുടുംബം ദളിത് യുവാവിനെ കുത്തിക്കൊന്നു. കുർണൂൽ ജില്ലയിലെ അദോണി ഗ്രാമത്തിൽ വ്യാഴാഴ്‌ച്ചയാണ് സംഭവം. ഫിസിയോ തെറാപ്പിസ്റ്റായ അദാം സ്‌മിത്താണ് (35) കൊല്ലപ്പെട്ടത്. അദാം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുമ്പ് വടികളും കല്ലുകളും കൊണ്ട് ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു.
ഹൈദാരാബാദ് സ്വദേശിനിയായ അന്യജാതിയിൽപ്പെട്ട യുവതിയുമായി എട്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു അദാം. തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. ഇത് യുവതിയുടെ കുടുംബം അറിഞ്ഞതാണ് കൊലപാതകത്തിന് കാരണം. ഭർത്താവിന്‍റെ മരണത്തിൽ സഹോദരനും അച്ഛനുമാണ് കാരണമെന്ന് യുവതി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.