ETV Bharat / bharat

കൃത്യസമയത്ത് പരീക്ഷ പൂര്‍ത്തിയാക്കിയില്ല ; ഏഴാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിക്ക് അധ്യാപകന്‍റെ ക്രൂരമര്‍ദനം

author img

By

Published : Aug 25, 2022, 11:00 PM IST

പരീക്ഷയിൽ കൃത്യസമയത്ത് ചോദ്യങ്ങൾ പൂർത്തിയാക്കാത്തതില്‍ അധ്യാപകന്‍ ഏഴാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ചു

Dalit student  Dalit student attacked by teacher  Dalit student attacked by teacher in Rajasthan  Teacher attacked dalit student in rajasthan  late answering  കൃത്യസമയത്ത് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല  ഏഴാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥി  ദളിത് വിദ്യാര്‍ഥിക്ക് അധ്യാപകന്‍റെ ക്രൂരമര്‍ദ്ദനം  ബാർമർ  രാജസ്ഥാന്‍  അധ്യാപകൻ  ആരോഗ്യനില  ആശുപത്രി  ദളിത്  പരീക്ഷ  കുടുംബാംഗങ്ങൾ  പൊലീസ്
പരീക്ഷയില്‍ കൃത്യസമയത്ത് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല; രാജസ്ഥാനില്‍ ഏഴാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിക്ക് അധ്യാപകന്‍റെ ക്രൂരമര്‍ദ്ദനം

ബാർമർ(രാജസ്ഥാന്‍) : പരീക്ഷയിൽ കൃത്യസമയത്ത് ചോദ്യങ്ങൾ പൂർത്തിയാക്കാത്തതിന് ഏഴാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയെ സ്‌കൂൾ അധ്യാപകൻ ക്രൂരമായി മർദിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. രാജസ്ഥാനിലെ സുരാന ഗ്രാമത്തിൽ വെള്ളം കലത്തിൽ തൊട്ടതിന് ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ സംഭവം.

"മാതാപിതാക്കൾ അവകാശപ്പെടുന്നത് പോലെ പരീക്ഷയില്‍ കൃത്യസമയത്ത് ചോദ്യങ്ങൾ പൂർത്തിയാക്കാന്‍ വൈകിയതിനാല്‍ അധ്യാപകൻ മർദിച്ചതിനെത്തുടർന്ന് ഏഴാം ക്ലാസ്‌ വിദ്യാർഥിയെ ബാർമറിലെ എമർജൻസി വാർഡില്‍ പ്രവേശിപ്പിച്ചു. അധ്യാപകനെ വിളിച്ചുവരുത്തിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം നടപടിയെടുക്കും. കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നു" - സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഗംഗാറാം പറഞ്ഞു.

കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, സഹോദരന്മാരായ രണ്ടുപേരെയും പരീക്ഷയ്ക്കായി സ്‌കൂളിലേക്കയച്ചു. ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് കുട്ടിയെ അശോക് മാലി എന്ന അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇത് സഹോദരന്‍ കണ്ടിരുന്നു. അധ്യാപകന്‍ കുട്ടിയെ തറയിലേക്ക് തള്ളിയിട്ടതായും ഇതെത്തുടര്‍ന്ന് തലയ്ക്ക് ക്ഷതമേറ്റ കുട്ടിയെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും സംഭവത്തില്‍ കുടുംബം പരാതിപ്പെട്ടു.

ജൂലൈ 20 ന് ജലോറിലെ സുരാന ഗ്രാമത്തിലും സമാനമായ സംഭവം നടന്നിരുന്നു. ഉയർന്ന ജാതിയിൽപ്പെട്ടവർക്കുള്ള കുടിവെള്ള പാത്രത്തിൽ തൊട്ടുവെന്നാരോപിച്ച് ഒമ്പത് വയസ്സുകാരനായ ദളിത് വിദ്യാര്‍ഥിക്ക് അധ്യാപകന്‍റെ മർദനമേല്‍ക്കുകയായിരുന്നു. ഉപദ്രവത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങി. ഇതേത്തുടര്‍ന്ന് അധ്യാപകന്‍ ചൈല്‍ സിങിനെ (40) കൊലപാതകം, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങൾ തടയല്‍ നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

സംഭവത്തെ അപലപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ സഹായം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.