ധോലഹത്ത്: പശ്ചിമ ബംഗാളില്‍ സൗത്ത് 24 പര്‍ഗനാസിലെ താമസക്കാരനായ അല്‍ഫാസുദ്ദീന്‍ പൈക്ക് ഒരു കോടി ലോട്ടറി അടിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിയുണ്ടാക്കിയ കൂരയിലാണ് പൈയും ഭാര്യയും കുഞ്ഞും താമസിച്ചിരുന്നത്. ദിവസവേതനക്കാരനായ ഇയാള്‍ കിട്ടുന്നതിന്‍റെ ഭൂരിഭാഗവും ലോട്ടറി എടുക്കാനായിരുന്നു ചെലവഴിച്ചത്.
ഇതറിയാവുന്ന നാട്ടുകാര്‍ അയാളെ ഭ്രാന്തന്‍ എന്ന് വിളിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് താന്‍ എടുത്തിരിക്കുന്ന ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം അടിച്ചതായി അദ്ദേഹം അറിഞ്ഞത്. ഇതോടെ പൈ ലോട്ടറിയുമായി വീട്ടില്‍ നിന്നും ഇറങ്ങി. വാര്‍ത്ത പരന്നതോടെ പൈയെ തേടി നാട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങി.
എന്നാല്‍ നേരം വൈകിയിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ അടുത്ത ദിവസം രാവിലെ വീടിന് അടുത്തുള്ള വാഴത്തോട്ടത്തില്‍ അദ്ദേഹത്തെ കണ്ടെത്തി. ലോട്ടറി അടിച്ച വിവരം എല്ലാവരും അറിഞ്ഞെന്നും അതിനാല്‍ തന്നെ കൊള്ളക്കാര്‍ തന്നെ അപായപ്പെടുത്തിയേക്കാമെന്നുമുള്ള ഭയം കൊണ്ടാണ് അദ്ദേഹം ഒളിച്ചിരുന്നത്.
കാര്യം മനസിലാക്കിയ പൊലീസ് പൈക്ക് സുരക്ഷയൊരുക്കി. സമ്മാനതുക കിട്ടുന്ന മുറയ്ക്ക് കടങ്ങള്‍ വീട്ടണമെന്നും വീട് വെക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
Also Read: പ്രതിസന്ധിയിലായ ജീവിതം തിരിച്ചുപിടിക്കാൻ ലോട്ടറി വിൽപനക്കാർ