ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിനെത്തുടർന്ന് ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഭദ്രക്, ജഗത്സിംഗ്പൂർ, കട്ടക്ക്, ബലസോർ, ധെങ്കനാൽ, ജജ്‌പൂർ, മയൂർഭഞ്ച്, കേന്ദ്രപാര, കിയോഞ്ഗഡ് എന്നീ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. കൂടാതെ ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഭദ്രക്ക് ധമ്ര തുറമുഖത്തിന് സമീപം മെയ് 26ന് പുലർച്ചെ ചുഴലിക്കാറ്റ് വടക്കന്‍ ഒഡീഷ തീരം തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടുതൽ വായിക്കാന്‍: അടുത്ത 12 മണിക്കൂറില്‍ യാസ് ശക്തി പ്രാപിക്കും; ഒഡിഷ തീരത്ത് ജാഗ്രത