ന്യൂഡൽഹി : ടൗട്ടെ തീവ്ര ചുഴലിക്കാറ്റായി മാറിയതായും മെയ് 18ന് രാവിലെ ഗുജറാത്ത് തീരം തൊടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് 18ന് പുലർച്ചെ പോർബന്ദറിനും മഹുവയ്ക്കും ഇടയിൽ ടൗട്ടെ വീശാനാണ് സാധ്യതയെന്നും ഐഎംഡി അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തെക്കുകിഴക്കൻ അറേബ്യൻ കടലിലും കേരള, കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിലും മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്.
Read more: പല്ലിയെങ്ങനെ ചുഴലിക്കാറ്റായി? അറിയാം... 'ടൗട്ടെ'
അതേസമയം ടൗട്ടെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ, ഇന്ത്യൻ വ്യോമസേനയുടെ 16 വിമാനങ്ങളും 18 ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണെന്ന് വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 53 ടീമുകൾ രക്ഷാപ്രവർത്തനത്തിനുണ്ട്. 24 സംഘത്തെ മുൻകൂട്ടി വിന്യസിച്ചിട്ടുമുണ്ട്.