ETV Bharat / bharat

ടൗട്ടെ ചുഴലിക്കാറ്റ്: അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുമായും ദാദ്ര, നാഗർ ഹവേലി ഭരണാധികാരികളുമായും ചര്‍ച്ച നടത്തി അമിത് ഷാ

Cyclone Tauktae: Shah speaks to CMs of Rajasthan  Maharashtra  Gujarat  Dadra and Nagar Haveli Administrator  രാജസ്ഥാൻ  മഹാരാഷ്ട്ര  ഗുജറാത്ത്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ടൗട്ടെ ചുഴലിക്കാറ്റ്: വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് അമിത് ഷാ
author img

By

Published : May 18, 2021, 12:07 PM IST

ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുമായും ദാദ്ര, നാഗർ ഹവേലി ഭരണാധികാരികളുമായും ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാരില്‍ നിന്നും എല്ലാ സഹായവും സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുമന്ന് ഷാ പറഞ്ഞു. ശക്തമായ ചുഴലിക്കാറ്റ് രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്തെ ശക്തമായി ബാധിച്ചു. തിങ്കളാഴ്ച രാത്രി ഗുജറാത്തിൽ മണ്ണിടിച്ചിലുണ്ടായി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി)നിര്‍ദേശ പ്രകാരം അധികൃതർ ആയിരക്കണക്കിന് ആളുകളെ തീരപ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചു.

കൂടുതല്‍ വായനയ്ക്ക്: ടൗട്ടെ ചുഴലിക്കാറ്റ്; ദുരന്തനിവാരണ സേനയെ വിന്യസിച്ച് ഇന്ത്യൻ സൈന്യം

പടിഞ്ഞാറൻ തീരത്തെ നിരവധി സംസ്ഥാനങ്ങളെ ടൗട്ടെ ചുഴലിക്കാറ്റ് രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുന്നതിനാൽ വൈദ്യുതി ലൈനുകൾ, മരങ്ങൾ, കെട്ടിടങ്ങല്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിലാണ് വീശിയടിച്ചത്. നിലവില്‍ ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുന്നതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.