ETV Bharat / bharat

ശക്തി പ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തിൽ നിരവധി പേരെ മാറ്റി പാർപ്പിച്ചു

author img

By

Published : May 17, 2021, 7:55 AM IST

ടൗട്ടെ ചുഴലിക്കാറ്റ് നേരിടുന്നതിനായി ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്) 16 ഗതാഗത വിമാനങ്ങളും 18 ഹെലികോപ്‌റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്.

Cyclone Tauktae  Tauktae  Tauktaemoves to Gujarat  KERALA Tauktae  Gujarat braces for impact  Cyclone Tauktae intensifies  ടോട്ടെ ചുഴലിക്കാറ്റ്  ടോട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത്  ഐ.എം.ഡി  എൻ‌.ഡി‌.ആർ.‌എഫ്)  ദേശീയ ദുരന്ത നിവാരണ സേന
ശക്തി പ്രാപിച്ച് ടോട്ടെ ചുഴലിക്കാറ്റ്

ഗാന്ധിനഗർ: ടൗട്ടെ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഗുജറാത്തിൽ നിരവധി പേരെ മാറ്റി പാർപ്പിച്ചു. മെയ് 18ന് പുലർച്ചെ ഭാവ്‌നഗർ ജില്ലയിലെ പോർബന്ധറിനും മഹുവയ്‌ക്കും ഇടയിലുള്ള തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങാന്‍ സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ കനത്ത മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ഐഎംഡി ഡിജി മൃത്യുഞ്ജയ് മോഹൻപത്ര അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും ഐ.എം.ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

1200 ഓളം പേരെ ഒഴിപ്പിച്ചതായും അവർക്ക് ആവശ്യമായ ഭക്ഷണവും താമസ സ്ഥലവും ഒരുക്കി കൊടുക്കുമെന്നും കലക്‌ടർ സൗരഭ് പർദി വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌.ഡി‌.ആർ.‌എഫ്) 50 ടീമുകളെ വിന്യസിച്ചതായി എൻ‌.ഡി‌.ആർ‌.എഫ് ഡയറക്‌ടർ ജനറൽ എസ്.എൻ പ്രധാൻ അറിയിച്ചു.

വൈദ്യുതാഘാതമേറ്റും മതിൽ തകർന്നും തമിഴ്‌നാട്ടിൽ നിരവധി പേർ മരിച്ചു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ചുഴലിക്കാറ്റിനെ തുടർന്ന് കർണാടകയിൽ അഞ്ചു പേർ മരിച്ചു. അടിയന്തര സാഹചര്യം നേരിടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദാമൻ, ഡിയു, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. കേരളം, കർണാടക, ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ മത്സ്യബന്ധനം താത്‌കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

അതേ സമയം സംസ്ഥാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും മുൻകരുതൽ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച ഉന്നതതല യോഗം ചേർന്നിരുന്നു. ടൗട്ടെ ചുഴലിക്കാറ്റ് നേരിടുന്നതിനായി ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്) 16 ഗതാഗത വിമാനങ്ങളും 18 ഹെലികോപ്‌റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്.

ടൗട്ടെ ചുഴലിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.