ETV Bharat / bharat

Cyclone Biparjoy | ദുർബലമായി ബിപർജോയ്, കൂടുതൽ ദുർബലമാകുമെന്ന് ഐഎംഡി; സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം വിളിച്ച് ഗുജറാത്ത് മുഖ്യമന്ത്രി - ബിപർജോയ് ചുഴലിക്കാറ്റ്

ബിപർജോയ് ചുഴലിക്കാറ്റ് ദുർബലമായെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ദുർബലമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ സർവേ നടത്തും.

Cyclone Biparjoy  Cyclone Biparjoy weakens into deep depression imd  Cyclone Biparjoy weakens into deep depression  Cyclone Biparjoy weakened  weakened Biparjoy  Biparjoy  Biparjoy Cyclone  ബിപർജോയ്  ബിപർജോയ് ചുഴലിക്കാറ്റ്  ബിപർജോയ് ഐഎംഡി  ബിപർജോയ് ഗുജറാത്ത്  ബിപർജോയ് രാജസ്ഥാൻ  ദുർബലമായി ബിപർജോയ്  ബിപർജോയ് ചുഴലിക്കാറ്റ്  ബിപർജോയ് ചുഴലിക്കാറ്റ് തീവ്രത
Cyclone Biparjoy
author img

By

Published : Jun 17, 2023, 7:35 AM IST

ന്യൂഡൽഹി : ബിപർജോയ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി). അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമാകുമെന്നും ഐഎംഡി പറഞ്ഞു. തെക്കുകിഴക്കൻ പാകിസ്ഥാനിൽ ഇന്നലെ രാത്രി 11:30ഓടെ ചുഴലിക്കാറ്റ് ദുർബലപ്പെട്ടുവെന്നാണ് ഐ‌എം‌ഡി അറിയിച്ചത്.

ബിപർജോയ് ചുഴലിക്കാറ്റ് വീശിയടിച്ചതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാന്ധിനഗറിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്‍ററിൽ ഇന്ന് രാവിലെ യോഗം വിളിച്ചു ചേർത്തു. ഗുജറാത്ത് മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങളിലെ ജില്ല കലക്‌ടർമാരോട് അവരുടെ ജില്ലകളിലെ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ സർവേ നടത്താനും ഉത്തരവിട്ടു.

അതേസമയം, ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ കച്ചിലെ ഭുജിൽ നിരവധി നാശനഷ്‌ടങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. നിരവധി മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണതോടെ വൈദ്യുതി വിതരണം താറുമാറായി. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്) സംഘം ഇന്നലെ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അറബിക്കടലിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റ് വ്യാഴാഴ്‌ച (ജൂൺ 15) രാത്രി കച്ചിലെ ജഖാവു തുറമുഖത്തിന് വടക്ക് 10 കിലോമീറ്റർ അകലെ കരയിൽ പതിച്ചതായാണ് ഐഎംഡി റിപ്പോർട്ട്.

വ്യാഴാഴ്‌ച വൈകുന്നേരം ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരപ്രദേശങ്ങളിൽ വീശിയടിച്ചു. തുടർന്ന് രൂപേൻ ബന്ദർ ഗവൺമെന്‍റ് പ്രൈമറി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്ന ആളുകളെ അപകടസാധ്യത കണക്കിലെടുത്ത് ഈ സ്‌കൂളിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചു. 127ഓളം ആളുകളെയാണ് രൂപേൻ ബന്ദർ ഗവൺമെന്‍റ് പ്രൈമറി സ്‌കൂളിൽ നിന്ന് ഒഴിപ്പിച്ച് എൻഡിഎച്ച് സ്‌കൂൾ ദ്വാരകയിലേക്ക് മാറ്റിയത്.

ബിപർജോയ് ചുഴലിക്കാറ്റ് തീരം തൊട്ടതിന് പിന്നാലെ ഗുജറാത്തിൽ അടുത്ത രണ്ട് ദിവസം കനത്ത മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തുടർന്ന്, മുൻകരുതൽ നടപടിയായി നിരവധി ആളുകളെ തീരപ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും പശ്ചിമ റെയിൽവേ ചില ട്രെയിനുകളുടെ പ്രവർത്തനം റദ്ദാക്കുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്‌തു.

വൈദ്യുതി പുനഃസ്ഥാപിച്ചു : ബിപർജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഗുജറാത്തിലെ ജാംനഗർ ജില്ലയിൽ വൈദ്യുതി മുടങ്ങി. പിജിവിസിഎൽ (പശ്ചിം ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ്) ടീമുകൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്‌തു. നാശം സംഭവിച്ച വസ്‌തുക്കളിൽ 414 വൈദ്യുതി വാഹിനികളും 221 വൈദ്യുത തൂണുകളും ഒരു ട്രാൻസ്‌ഫോർമറും ഉടൻ പ്രവർത്തനക്ഷമമാക്കി. ജാംനഗർ ജില്ലയിലെ 367 ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. ജാംനഗറിലെ കലവാഡ് താലൂക്കിലാണ് ഉടനടി പ്രവർത്തനക്ഷമമാക്കിയ ട്രാൻസ്ഫോർമർ.

ആളപായമില്ലെന്ന് എൻഡിആർഎഫ് : ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ വീശിയടിച്ചതിനെ തുടർന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് എൻഡിആർഎഫ് ഡയറക്‌ടർ ജനറൽ അതുൽ കർവാൾ ഇന്നലെ അറിയിച്ചു. 24 മൃഗങ്ങൾ ചത്തു, 23 പേർക്ക് പരിക്കേറ്റു. ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. 800 മരങ്ങൾ വീണു. രാജ്‌കോട്ട് ഒഴികെ മറ്റൊരിടത്തും കനത്ത മഴയില്ലെന്നും എൻഡിആർഎഫ് ഡിജി കർവാൾ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.