ETV Bharat / bharat

Biparjoy Cyclone | ബിപോർജോയ് ഗുജറാത്ത് തീരത്തേക്ക്; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും - കലാവസ്ഥ വകുപ്പ് ബിപോർജോയ്

ബിപോർജോയ് വ്യാഴാഴ്‌ചയോടെ തീരം തൊടും. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Cyclone Biparjoy alert in gujarat  Cyclone Biparjoy  Biparjoy  gujarat  gujarat biparjoy  Cyclone  Biparjoy Cyclone  Biparjoy gujarat  biparjoy Kutch  ബിപോർജോയ്  ബിപോർജോയ് ഗുജറാത്ത്  ഗുജറാത്ത് മുന്നറിയിപ്പ്  ബിപോർജോയ് മുന്നറിയിപ്പ് ഗുജറാത്ത്  ബിപോർജോയ് ചുഴലിക്കാറ്റ്  ബിപോർജോയ് ചുഴലിക്കാറ്റ് തീരം തൊടും  കലാവസ്ഥ വകുപ്പ്  കലാവസ്ഥ വകുപ്പ് ബിപോർജോയ്  കലാവസ്ഥ നിരീക്ഷണ കേന്ദം ബിപോർജോയ്
Biparjoy Cyclone
author img

By

Published : Jun 12, 2023, 1:18 PM IST

ന്യൂഡൽഹി : അതിശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് (Biparjoy Cyclone) ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന് കാലാവസ്ഥ വകുപ്പ്. ഗുജറാത്തിൽ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷം യോഗം ചേരും. ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി സൗരാഷ്ട്ര-കച്ച് തീരത്ത് കരയിലേക്ക് നീങ്ങുന്നതിനാൽ തീരദേശ ജില്ലകളിലെ ആളുകളെ അധികൃതർ ഒഴിപ്പിക്കുകയാണ്.

ഇതുവരെ 1,300ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി തീരദേശ ദേവഭൂമി ദ്വാരകയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്തിന്‍റെ തെക്ക്- വടക്കൻ തീരങ്ങളിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. അറബിക്കടലിന് മുകളിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് – പാകിസ്ഥാൻ അതിർത്തി ഭാഗത്തേക്ക് നീങ്ങുകയാണെന്നാണ് അറിയിച്ചത്.

മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റ് : ബിപോർജോയ് ചുഴലിക്കാറ്റ്‌ ജൂൺ 14ന് രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിക്കും. തുടർന്ന് വടക്ക്, വടക്കുകിഴക്ക് ദിശ മാറി സൗരാഷ്ട്ര, കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവിക്കും (ഗുജറാത്ത്‌) കറാച്ചിക്കും ഇടയിൽ ജൂൺ 15ഓടെ മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗുജറാത്തിലെ കച്ചിൽ മുന്നറിയിപ്പ് (Gujarat's Kutch) : ഗുജറാത്ത് സംസ്ഥാനത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, കച്ച് ജില്ലയിലെ കാണ്ട്ലയിലെ ദീൻദയാൽ തുറമുഖ അതോറിറ്റി ഉദ്യോഗസ്ഥർ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ജാഗ്രത പാലിക്കാനും നിർദേശം നൽകി.

ഓറഞ്ച് അലർട്ട് (Orange alert) : സൗരാഷ്ട്രയിലും കച്ച് തീരത്തും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റ് ജൂൺ 15 ഉച്ചയോടെ ഗുജറാത്തിലെ ജഖാവു തുറമുഖത്തിന് സമീപത്തേക്ക് എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം ട്വീറ്റ് ചെയ്‌തിരുന്നു.

ഗുജറാത്ത് തുറമുഖത്ത് നിന്ന് കപ്പലുകൾ പുറപ്പെടുന്നു : ആറ് കപ്പലുകൾ തുറമുഖത്ത് നിന്ന് പുറപ്പെട്ടുവെന്നും 11 എണ്ണം കൂടി നാളെ പുറപ്പെടുമെന്നും ഗുജറാത്തിലെ കാണ്ട്‌ലയിലെ ദീൻദയാൽ പോർട്ട് അതോറിറ്റിയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ ഓം പ്രകാശ് പറഞ്ഞു. തുറമുഖ ഉദ്യോഗസ്ഥരോടും കപ്പൽ ഉടമകളോടും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. കാണ്ട്‌ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഗാന്ധിധാമിലെ താത്‌കാലിക ഷെൽട്ടറുകളിലേക്ക് മാറ്റുകയാണെന്നും പബ്ലിക് റിലേഷൻസ് ഓഫിസർ അറിയിച്ചു.

ബിപോര്‍ജോയ് : അറബിക്കടലില്‍ ജൂണ്‍ അഞ്ചിന് രൂപം കൊണ്ട ന്യൂനമര്‍ദമാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്. അതിതീവ്ര സ്വഭാവമുള്ള ചുഴലിക്കാറ്റാണ് ബിപോര്‍ജോയ്. 'ബംഗാളി ഭാഷയില്‍ ദുരന്തം' എന്ന് അർഥം വരുന്ന വാക്കാണ് ബിപോര്‍ജോയ്.

Also read : Biparjoy Cyclone | അതിതീവ്ര ചുഴലിക്കാറ്റായി 'ബിപര്‍ജോയ്', ശക്തി പ്രാപിക്കുന്നത് വേഗത്തിലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.