ETV Bharat / bharat

അസാനി തീവ്ര ചുഴലിക്കാറ്റായി ; ആന്ധ്ര - ഒഡിഷ തീരത്ത് അതീവ ജാഗ്രത - ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം

ചൊവ്വാഴ്‌ചയോടെ വടക്കന്‍ ആന്ധ്ര-ഒഡിഷ തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

Cyclone Asani Odisha  asani cyclone intensifies  bay of bengal asani  IMD announces alert Asani  അസാനി ചുഴലിക്കാറ്റ് ഒഡീഷ  ഒഡീഷ-ആന്ധ്ര തീരത്ത് ശക്തമായ മഴ  കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നിറിയിപ്പ് അസാനി  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം  asani latest updates
അസാനി തീവ്രചുഴലിക്കാറ്റായി; ആന്ധ്ര-ഒഡീഷ തീരത്ത് അതീവ ജാഗ്രത
author img

By

Published : May 9, 2022, 7:33 AM IST

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അസാനി തീവ്ര ചുഴലിക്കാറ്റായതോടെ ആന്ധ്ര-ഒഡിഷ തീരത്ത് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. ഞായറാഴ്‌ച വൈകുന്നേരം 5.30 തോടെയാണ് അസാനി തീവ്രചുഴലിക്കാറ്റായി മാറിയത്. ഞായറാഴ്‌ച മുതല്‍ ഒഡിഷ-ആന്ധ്ര തീരമേഖലയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിരുന്നു.

നിലവില്‍ ആന്‍ഡമാന്‍ ബ്ലയര്‍ പോര്‍ട്ടില്‍ നിന്നും 570 കിലോമീറ്റർ അകലെയാണ് 'അസാനി'. നാളെ (മെയ്‌ 10) രാത്രിയോടെ വടക്ക് ആന്ധ്ര-ഒഡിഷ തീരത്തുനിന്നും പടിഞ്ഞാറൻ മധ്യഭാഗത്തും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും എത്തുന്ന ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്കൻ ദിശകളിൽ വീണ്ടുമെത്തി ഒഡിഷ തീരത്തുനിന്ന് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • SCS ‘Asani’ over Southeast and adjoining Westcentral Bay of Bengal, near lati 13.0°N and long 87.5°E, about 570 km west-northwest of Port https://t.co/kPvyqOuD7u move northwestwards till 10th May night and reach Westcentral and adjoining Northwest BoB off North AP & Odisha coast pic.twitter.com/gecVctA5M1

    — India Meteorological Department (@Indiametdept) May 8, 2022 " class="align-text-top noRightClick twitterSection" data=" ">

ചൊവ്വാഴ്‌ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ വർഷം വടക്കേ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ രൂപം കൊണ്ട ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി.

Also Read: ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി രൂപപ്പെട്ടു ; 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റാകും

ഞായറാഴ്‌ച പുലർച്ചെ 5.30ന് ആൻഡമാൻ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ നിന്ന് 380 കിലോമീറ്റർ പടിഞ്ഞാറ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് അസാനി ചുഴലിക്കാറ്റ് രൂപം കൊണ്ടത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് ആഞ്ഞടിക്കുന്നത്. വടക്കൻ ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങളില്‍ ചൊവ്വാഴ്‌ച മുതല്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.