ന്യുഡല്‍ഹി: ആന്‍ഡമാന്‍ കടലില്‍ പ്രവേശിച്ച ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആന്‍ഡമാന്‍ ദ്വീപകളില്‍ നിന്ന് വടക്കോട്ട് സഞ്ചരിക്കുന്ന ന്യൂനമര്‍ദം ക്രമേണ ദുര്‍ബലമായി ഇന്ന് മ്യാന്‍മര്‍ തീരം കടക്കുമെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്‌ചയില്‍ ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചിച്ചിരുന്ന ന്യൂനമര്‍ദത്തിന് തിങ്കളാഴ്‌ച രാത്രിയില്‍ തീവ്രത കുറയുകയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
തിങ്കളാഴ്‌ച രാത്രിയോടെ, മായാബുന്ദറിന് (ആൻഡമാൻ ദ്വീപുകൾ) ഏകദേശം 170 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്ക്, പോർട്ട് ബ്ലെയറിന് 290 കിലോമീറ്റർ വടക്ക്-വടക്കുകിഴക്ക് (ആൻഡമാൻ ദ്വീപുകൾ), യാങ്കൂണിൽ നിന്ന് 390 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് (മ്യാൻമർ) 500 എന്നിങ്ങനെയായിരുന്നു ന്യൂനമര്‍ദത്തിന്‍റെ സ്ഥിതി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഞായറാഴ്‌ചയോടെ തീവ്ര ന്യൂനമര്‍ദമായാണ് ഇത് ആന്‍ഡമാനിലേക്ക് പ്രവേശിച്ചത്. ഇത് അതിതീവ്രമായിക്കഴിഞ്ഞാല്‍ ചുഴലിക്കാറ്റായിമാറുമെന്നായിരുന്നു നേരത്തേ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്.
Also read: റഷ്യൻ സൈബർ ആക്രമണത്തിന് സാധ്യത; യുഎസ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി ബൈഡൻ