ചെന്നൈ: ദുബായിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ആളിൽ നിന്ന് 57 ലക്ഷം രൂപയുടെ സ്വർണം പിടി കൂടി. 1.2 കിലോഗ്രാം സ്വർണമാണ് ചെന്നൈ എയർ കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ നാഗപട്ടണം നിവാസിയാണ് അറസ്റ്റ് ചെയ്തത്.
രണ്ട് ചതുരാകൃതിയിലുള്ള മെറ്റൽ ബോക്‌സുകളിൽ എൽഇഡി ടിവിയുടെ സ്‌പീക്കറുകളിൽ ഒളിപ്പിച്ച രീതിയിലാണ് സ്വർണം കണ്ടെത്തിയത്. ഏപ്രിൽ 21ന് ചെന്നൈ എയർ കസ്റ്റംസ് 44.5 ലക്ഷം രൂപ വിലമതിക്കുന്ന 926 ഗ്രാം സ്വർണം ദുബായിൽ നിന്ന് എത്തിയ ഒരാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു.