ETV Bharat / bharat

ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്‌ടോബർ 26 ലേക്ക് മാറ്റി - Aryan Khan's bail news

വ്യാഴാഴ്‌ച രാവിലെ ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തിയിരുന്നു

ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ  ആര്യൻ ഖാൻ  ബോംബെ ഹൈക്കോടതി  ആഡംബര കപ്പലിലെ ലഹരിവിരുന്ന്  ആഡംബര കപ്പലിലെ ലഹരിവിരുന്ന്  ആര്യൻ ഖാൻ പുതിയ വാർത്ത  ബോംബെ ഹൈക്കോടതി വാർത്ത  ജാമ്യാപേക്ഷ ഹർജി ഒക്‌ടോബർ 26ലേക്ക് മാറ്റിവച്ചു  Cruise drugs case  Cruise drugs case news  Bombay HC to hear Aryan Khan's bail plea on Oct 26  Aryan Khan's bail plea on Oct 26  Aryan Khan's bail news  Aryan Khan's bail latest news
ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്‌ടോബർ 26ലേക്ക് മാറ്റി
author img

By

Published : Oct 21, 2021, 12:24 PM IST

മുംബൈ : ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്‌ടോബർ 26ലേക്ക് മാറ്റി. ബോംബെ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. അടിയന്തരമായി വെള്ളിയാഴ്‌ച കേസ് പരിഗണിക്കണമെന്ന് ആര്യൻ ഖാന് വേണ്ടി ഹാജരായ അഭിഭാഷകൻ സതീഷ് മനേഷിന്ദെ ആവശ്യപ്പെട്ടെങ്കിലും എൻസിബിയുടെ ആവശ്യം പരിഗണിച്ച് ഈമാസം 26ലേക്ക് മാറ്റുകയായിരുന്നു.

അന്നേ ദിവസം മുന്‍മുന്‍ ധമേച്ചയുടെ ജാമ്യാപേക്ഷയും പരിഗണിക്കും

അതേദിവസം, കേസിൽ അറസ്റ്റിലായ മുന്‍മുന്‍ ധമേച്ചയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. സ്‌പെഷ്യൽ മുംബൈ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ആര്യനെ കാണാനായി ഷാരൂഖ് ഖാൻ രാവിലെ ആർതർ റോഡ് ജയിലിലെത്തി. പത്ത് മിനിറ്റ് സമയമാണ് കൂടിക്കാഴ്‌ചയ്ക്ക് ജയിൽ അധികൃതർ അനുവദിച്ചത്.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയിൽ സമർപ്പിച്ചിരുന്നു. വാട്ട്‌സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബിയും വാദിച്ചു. ഇവ പരിഗണിച്ചാണ് ആര്യന് മുംബൈ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത്.

ഗോവയിലേക്ക് പോവുകയായിരുന്ന കോർഡീലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ ഒക്‌ടോബർ 2ന് നടന്ന വിരുന്നില്‍ നിന്നാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് എൻസിബി പിടിച്ചെടുത്തത്.

READ MORE; ആര്യന്‍ ഖാനെ കാണാന്‍ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ ; വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.