ETV Bharat / bharat

17 രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ ഒറ്റ രാത്രികൊണ്ട് 10 കോടി; കോടീശ്വരനായെങ്കിലും പുലിവാല് പിടിച്ച് കർഷകൻ

author img

By

Published : May 25, 2023, 2:56 PM IST

പശ്ചിമ ബംഗാളിലെ കർഷകത്തൊഴിലാളിയായ മുഹമ്മദ് നസിറുല്ല മണ്ഡലിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് കോടികൾ എത്തിയത്. ഇപ്പോൾ പണത്തിന്‍റെ സ്രോതസ് ഉൾപ്പെടെ കാണിക്കാൻ ആവശ്യപ്പെട്ട് ഇയാൾക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് നോട്ടീസ് ഉൾപ്പെടെ ലഭിച്ചിരിക്കുകയാണ്.

jackpot  labourer gets Rs 10 crore in bank account  കർഷകന്‍റെ അക്കൗണ്ടിൽ 10 കോടി  അപ്രതീക്ഷിതമായി അക്കൗണ്ടിലെത്തിയത് 10 കോടി  മുഹമ്മദ് നസിറുല്ല മണ്ഡൽ  പുലിവാല് പിടിച്ച് കർഷകൻ  daily wage labourer credited Crores of rupees
കർഷകന്‍റെ അക്കൗണ്ടിൽ ഒറ്റ രാത്രികൊണ്ട് എത്തിയത് കോടികൾ

ദേഗംഗ (പശ്ചിമ ബംഗാൾ) : 17 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിൽ ഒറ്റ രാത്രികൊണ്ട് എത്തിയത് 10 കോടി. പശ്ചിമ ബംഗാളിലെ വാസുദേവ്പൂർ ഗ്രാമത്തിലെ കർഷകത്തൊഴിലാളിയായ മുഹമ്മദ് നസിറുല്ല മണ്ഡലിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി കോടികൾ എത്തിയത്. ഒറ്റ രാത്രികൊണ്ട് കോടീശ്വരനായെങ്കിലും പണത്തിന്‍റെ സ്രോതസ് കാണിക്കാൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുൾപ്പെടെ നോട്ടീസ് ലഭിച്ചതോടെ ഉറക്കം നഷ്‌ടപ്പെട്ട അവസ്ഥയിലാണ് നസിറുല്ല മണ്ഡൽ.

ദേഗംഗയിലെ ചൗരാഷി പഞ്ചായത്തിലെ വാസുദേവ്പൂർ ഗ്രാമത്തിലെ താമസക്കാരനാണ് 26 കാരനായ മുഹമ്മദ് നസിറുല്ല മണ്ഡൽ. മാതാപിതാക്കളെ കൂടാതെ ഭാര്യയും മകനും മകളും അടങ്ങുന്നതാണ് കുടുംബം. നസിറുല്ലയുടെ തുശ്ചമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായ ഇയാളുടെ അക്കൗണ്ടിൽ കോടികൾ എത്തിയത്.

ആയിരം രൂപ പോലും ഇതുവരെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിച്ചിട്ടില്ലാത്ത നസിറുല്ലയുടെ ബാങ്ക് അക്കൗണ്ടിലാണ് 10 കോടി എത്തിയതെന്നതാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. അടുത്തിടെ മുർഷിദാബാദിലെ ജംഗിപൂർ പൊലീസ് ഡിസ്ട്രിക്റ്റിലെ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ, നോർത്ത് 24 പർഗാനാസിലെ ദേഗംഗ പൊലീസ് സ്‌റ്റേഷനിലേക്ക് വലിയ തോതിൽ നടന്ന പണമിടപാടിനെക്കുറിച്ച് അറിയിച്ചുകൊണ്ട് നോട്ടീസ് അയച്ചിരുന്നു.

തുടർന്ന് ഈ നോട്ടീസ് നസിറുല്ലക്ക് ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. മെയ്‌ 30നകം പണമിടപാട് സംബന്ധിച്ച് ആവശ്യമായ രേഖകളുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ച് കൊണ്ടായിരുന്നു നോട്ടീസ് എത്തിയത്. പൊലീസിന്‍റെ നോട്ടീസ് ലഭിച്ചയുടനെ നസിറുല്ല കുഴഞ്ഞ് വീഴുകയായിരുന്നു എന്നും സമീപവാസികൾ പറയുന്നു. തുടർന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 10 കോടി എത്തിയ കാര്യം അറിയുന്നത്.

പിന്നാലെ കാര്യം അന്വേഷിച്ച് ഇയാൾ ബാങ്കിൽ എത്തിയെങ്കിലും ബാങ്ക് അധികൃതർക്കും ഇതിന് കൃത്യമായ മറുപടി ഇല്ലായിരുന്നു. ഇടപാടുകൾ തടയുന്നതിനായി ഇയാളുടെ അക്കൗണ്ട് പൊലീസ് താത്കാലികമായി മരവിപ്പിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഒരു വശത്ത് പൊലീസ് നോട്ടീസും മറുവശത്ത് കോടികളുമായി ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയിലാണ് താനെന്നാണ് നസിറുല്ല പറയുന്നത്.

'ഞാൻ ഒരു ദിവസക്കൂലിക്കാരനാണ്. മറ്റുള്ളവരുടെ ഭൂമിയിൽ കൃഷി പണിയെടുത്താണ് ഉപജീവനം നടത്തുന്നത്. പൊലീസ് നോട്ടീസ് ലഭിച്ചപ്പോൾ ആദ്യം എനിക്ക് കാര്യം മനസിലായിരുന്നില്ല. തുടർന്ന് വിദ്യാസമ്പന്നനായ എന്‍റെ ഒരു സുഹൃത്തിനെക്കൊണ്ട് നോട്ടീസ് വായിപ്പിച്ചപ്പോഴാണ് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചത്. 10 കോടിയോളം രൂപയാണ് എന്‍റെ അക്കൗണ്ടിൽ എത്തിയത്.

അത്രമാത്രമാണ് എനിക്ക് അറിയാവുന്ന കാര്യം. പണം എവിടെ നിന്ന് വന്നു, എങ്ങനെ വന്നു എന്ന കാര്യമൊന്നും എനിക്ക് അറിയില്ല. പണം വന്നതോട്‌ കൂടി എന്‍റെ ഉറക്കം നഷ്‌ടപ്പെട്ടിരിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഞാൻ. ഈ പ്രശ്‌നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാണ് ആഗ്രഹം. മുഹമ്മദ് നസിറുല്ല മണ്ഡൽ ഇടിവി ഭാരതിനോട് പറഞ്ഞു.

ALSO READ: പ്രവർത്തനരഹിതമായിരുന്ന ബാങ്ക് അക്കൗണ്ടിൽ 75 കോടി രൂപ! ഒറ്റരാത്രികൊണ്ട് കോടീശ്വരനായി 60കാരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.