ETV Bharat / bharat

'ഇത് കോടീശ്വരസഭ', ഛത്തീസ്‌ഗഡിലെ 90 എംഎൽഎമാരില്‍ 72 പേരും കോടീശ്വരന്മാർ

Chhattisgarh Legislative Assembly Crorepatis In Malayalam ഛത്തീസ്‌ഗഡ് നിയമസഭയിൽ ആകെയുള്ള 90 എംഎൽഎമാരില്‍ 72 പേരും കോടിപതികൾ. 43 ബിജെപി എംഎൽഎമാരില്‍ എൺപത് ശതമാനവും 35 കോൺഗ്രസ് എംഎൽഎമാരിൽ 83 ശതമാനവും കോടിപതികളാണ്

Chhattisgarh BJP  Chhattisgarh BJP MLA  Chhattisgarh seat assembly  Chhattisgarh Election  Chhattisgarh Election winning candidate  state assembly election Chhattisgarh  ഛത്തീസ്ഗഡ് നിയമസഭ  ഛത്തീസ്ഗഡ് നിയമസഭ എംഎൽഎ  crorepatis M L A S IN Chhattisgarh  ബിജെപി ഛത്തീസ്ഗഡ്  കോൺഗ്രസ് ഛത്തീസ്ഗഡ്  ഛത്തീസ്ഗഡ് നിയമസഭ  ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പ്
72 out of 90 seats in the Chhattisgarh Legislative Assembly are held by crorepatis.
author img

By ETV Bharat Kerala Team

Published : Dec 7, 2023, 9:18 AM IST

റായ്‌പൂർ: ഡിസംബർ മൂന്നിനാണ് ഛത്തീസ്‌ഗഡ് നിയമസഭ ഫലം പുറത്തുവന്നത്. 90 സീറ്റുകളുള്ള ഛത്തീസ്‌ഗഡില്‍ 72 എംഎൽഎമാരും കോടിപതികളാണെന്ന കണക്കുകളാണ് അതിനു ശേഷം പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭയെ അപേക്ഷിച്ച് ഇത്തവണ നാല് കോടിപതികൾ കൂടുതലാണ്.

ആകെയുള്ള 35 കോൺഗ്രസ് എംഎൽഎമാരിൽ 83 ശതമാനവും കോടിപതികളാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ച 43 ബിജെപി എംഎൽഎമാരിൽ 80 ശതമാനവും തങ്ങളുടെ സ്വത്ത് ഒരു കോടിയിലധികം വരുമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത് തിരഞ്ഞെടുപ്പ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) ഛത്തീസ്ഗഢ് ഇലക്ഷൻ വാച്ചുമാണ്.

ഇത്തവണത്തെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളുടെ ശരാശരി ആസ്‌തി 5.25 കോടി രൂപയാണ്. 2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് 11.63 കോടി രൂപയായിരുന്നു. 33.86 കോടി രൂപയുടെ ആസ്‌തിയുള്ള ബിജെപിയുടെ ഭാവന ബോറയാണ് ഏറ്റവും സമ്പന്നരായ എംഎൽഎമാരുടെ പട്ടികയിൽ ഒന്നാമത്. പണ്ടാരിയയിൽ നിന്നാണ് ബോറ വിജയിച്ചത്.

രണ്ടാം സ്ഥാനത്തുള്ള പടാൻ മണ്ഡലത്തിൽ നിന്ന് വിജയിച്ച മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 33.38 കോടി രൂപയുടെ ആസ്‌തിയുണ്ട്. ബിലാസ്പൂർ നിയമസഭ സീറ്റിൽ നിന്ന് വിജയിച്ച ബിജെപിയുടെ അമർ അഗർവാൾ 27 കോടിയുടെ ആസ്‌തിയുള്ള പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. സജയിൽ നിന്നുള്ള എംഎൽഎയായ ഈശ്വർ സാഹുവാണ് ഏറ്റവും കുറവ് ആസ്‌തിയുള്ളത്. ദന്തേവാഡയിൽ നിന്നുള്ള ബിജെപി എംഎൽഎ ചൈത്രം അത്താമിയാണ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത്. 10 ലക്ഷം രൂപ ആസ്‌തിയുള്ള ചന്ദ്രാപൂരിലെ കോൺഗ്രസ് എംഎൽഎ രാംകുമാർ യാദവാണ് മൂന്നാം സ്ഥാനത്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.