ETV Bharat / bharat

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റം; കൂടുതൽ സമയം തേടി കേന്ദ്രം - വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റം ഡൽഹി ഹൈക്കോടതി

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് വിവാഹം എന്ന വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും ഭർത്താക്കന്മാരെ ഉപ്രദ്രവിക്കാനുള്ള ഉപകരണമായും മാറിയേക്കാമെന്നും അതിനാൽ വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു

central govt stand on marital rape  Centre on criminalisation of marital rape  Delhi High Court criminalisation of marital rape  വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റം ഡൽഹി ഹൈക്കോടതി  വൈവാഹിക ബലാത്സംഗം കേന്ദ്ര സർക്കാർ നിലപാട്
വൈവാഹിക ബലാത്സംഗം: ക്രിമിനൽ കുറ്റമാക്കുന്നതിൽ നിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം തേടി കേന്ദ്രം
author img

By

Published : Jan 18, 2022, 8:08 AM IST

ന്യൂഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതിയിൽ നിന്ന് കൂടുതൽ സമയം തേടി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ രണ്ടാഴ്‌ചത്തെ സമയം അനുവദിക്കണമെന്ന് ജസ്റ്റിസുമാരായ രാജീവ് ഷാക്‌ധേർ, സി.ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ ബലാത്സംഗ നിയമപ്രകാരം ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒകളായ ആര്‍ഐടി ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളും ഒരു പുരുഷനും ഒരു സ്ത്രീയും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരം വിഷയങ്ങളിൽ ആലോചനകൾ അവസാനിക്കാത്തതിനാൽ കേന്ദ്രം അതെ അല്ലെങ്കിൽ അല്ല എന്ന് പറയണമെന്ന് ജസ്റ്റിസ് രാജീവ് ഷാക്‌ധേർ പറഞ്ഞു.

എന്നാൽ 2015ലെ വിഷയമാണെന്നതിരിക്കെ കൂടിയാലോചന ആവശ്യമായി വരാവുന്ന വിഷയമായതിനാൽ സർക്കാരിന് രണ്ടാഴ്‌ചത്തെ സമയം ആവശ്യമാണ് എന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. എന്നാൽ അമിക്കസ് ക്യൂറിയുടേയും മറ്റ് അഭിഭാഷകരുടേയും വാദങ്ങൾ പൂർത്തിയാക്കിയ ശേഷം കേന്ദ്രത്തിന്‍റെ അപേക്ഷ പരിഗണിക്കുമെന്ന് ജസ്റ്റിസ് ഷാക്‌ധേർ അറിയിച്ചു.

താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വിശ്വസിക്കുകയും ദാമ്പത്യബന്ധം നിഷേധിക്കുകയും ചെയ്താൽ ഭർത്താവിനെ വിചാരണ ചെയ്യാനുള്ള വിവാഹിതയുടെ അവകാശം നിഷേധിക്കാനാവില്ല. ഐപിസി സെക്ഷൻ 375-ാം വകുപ്പിന്‍റെ അടിസ്ഥാനം തന്നെ സമ്മതമില്ലായ്‌മ ആണ്. സമ്മതമില്ലാതെയുള്ള ലൈംഗികബന്ധത്തിൽ നിന്ന് വിവാഹിതയായ സ്ത്രീക്ക് സംരക്ഷണം നൽകാതിരിക്കാൻ ഒരു ന്യായവുമില്ലെന്ന് അമിക്കസ് ക്യൂറി രാജ് ശേഖർ റാവു വ്യക്തമാക്കി. 375-ാം വകുപ്പിലെ വൈവാഹിക ബലാത്സംഗം ഒഴിവാക്കൽ ഏകപക്ഷീയമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 21 എന്നിവയുടെ ലംഘനമാണെന്നും നേരത്തെ അദ്ദേഹം വാദിച്ചിരുന്നു.

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് വിവാഹം എന്ന വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും ഭർത്താക്കന്മാരെ ഉപ്രദ്രവിക്കാനുള്ള ഉപകരണമായും മാറിയേക്കാമെന്നും അതിനാൽ വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ജനുവരി 18ന് കേസിൽ വാദം തുടരും.

Also Read: ഫിഫയുടെ ഏറ്റവും മികച്ച താരങ്ങളായി ലെവന്‍ഡോവ്‌സ്‌കിയും പുട്ടെല്ലസും

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.