ETV Bharat / bharat

കൃഷ്ണമണിയുടെ അളവ് വരെ പൊലീസ് പരിശോധിക്കും ; ക്രിമിനല്‍ നടപടി ക്രമങ്ങള്‍ പരിഷ്കരിക്കുന്നു

നിയമ ഭേദഗതി പ്രകാരം രക്ത, മൂത്ര സാംപിൾ, കണ്ണിന്‍റെ കൃഷ്ണമണി അടക്കമുള്ള ബയോമെട്രിക് രേഖകൾ, ശാരീരിക അളവുകൾ എന്നിവ പൊലീസിന് ശേഖരിക്കാം

Criminal Procedure Identification Bill  Ajay Mishra Lok Sabha  ക്രിമിനല്‍ നടപടി ക്രമങ്ങള്‍ പരിഷ്കരിക്കുന്നു  ക്രിമിനല്‍ ചട്ട ഭേദഗതി  ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ട്
അറസ്റ്റിലാകുന്ന കുറ്റവാളിയുടെ കൃഷ്ണമണിയുടെ അളവ് വരെ പൊലീസ് ശേഖരിക്കും; ക്രിമിനല്‍ നടപടി ക്രമങ്ങള്‍ പരിഷ്കരിക്കുന്നു
author img

By

Published : Mar 28, 2022, 8:14 PM IST

ന്യൂഡല്‍ഹി : രാജ്യത്തെ ക്രിമിനല്‍ ചട്ടം ഭേദഗതി (Criminal Procedure (Identification) Bill) ചെയ്യുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ പ്രകാരം ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന പ്രതിയുടെ ബയോമെട്രിക് സാമ്പിളുകള്‍ മുതല്‍ കൈയക്ഷരവും ഒപ്പും വരെ പൊലീസിന് ഫയലില്‍ സൂക്ഷിക്കാം.

1920ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ടിന് പകരമാണ് പുതിയ നിയമം. അതേസമയം നിയമത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് പുതിയ ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. 120 പേര്‍ അനുകൂലിച്ചും 58 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Also Read: പശ്ചിമബംഗാള്‍ നിയമസഭയില്‍ കൈയാങ്കളി: ഏറ്റുമുട്ടി ബി.ജെ.പി - ടി.എം.സി എം.എല്‍.എമാര്‍

ഒരു വർഷത്തിലധികം ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിരലടയാളം, കൈ, കാൽ മുദ്രകൾ, ഫോട്ടോ എന്നിവ ശേഖരിക്കാനുള്ള അധികാരമാണ് ഇതുവഴി പൊലീസിന് നിലവിലുള്ളത്. നിയമം ഭേദഗതി ചെയ്യുന്നതോടെ, ഇവയ്‌ക്കുപുറമേ രക്ത, മൂത്ര സാംപിൾ, കണ്ണിന്‍റെ കൃഷ്ണമണി അടക്കമുള്ള ബയോമെട്രിക് രേഖകൾ, ശാരീരിക അളവുകൾ എന്നിവ പൊലീസിന് ശേഖരിക്കാം. രേഖകൾ 75 വർഷം സൂക്ഷിക്കാനും പൊലീസിന് അധികാരം ലഭിക്കും.

ജീവശാസ്ത്ര വിവരങ്ങള്‍ ശേഖരിക്കുന്നത് അംഗീകരിക്കാനാകില്ല : എന്നാല്‍ ബില്ലില്‍ ജീവശാസ്ത്ര വിവരങ്ങള്‍ ശേഖരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കൂടാതെ ബില്‍ നാര്‍ക്കോ അനാലിസിസ് നിര്‍ബന്ധിതമാക്കിയേക്കാമെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. ആര്‍എസ്.പി എം.പി എം.കെ പ്രേമചന്ദ്രന്‍, തൃണമൂല്‍ കോണ്‍ഗ്രസ് സൗഗത റോയ്, കോണ്‍ഗ്രസ് കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി, ബി.എസ്.പി എംപി റിതീഷ് പാണ്ഡേ, എന്നിവരും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു.

ലോകത്ത് ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്ത് നാം ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കുറ്റാന്വേഷണത്തിലും നിരവധിയായ ശസ്ത്രീയ മാര്‍ഗങ്ങള്‍ നാം സ്വീകരിക്കുന്നു. അതിനാല്‍ തന്നെ പുതിയ കുറ്റാന്വേഷണ രീതികള്‍ക്ക് നിയമത്തിലെ ഭേദഗതികള്‍ കൂടുതല്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബില്‍ അവതരിപ്പിച്ച അജയ് മിശ്ര പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.