ഗാന്ധിനഗർ: വിവാഹനിശ്ചയ ചടങ്ങ് പാതിവഴിയിൽ നിർത്തി വച്ച് ശ്മശാനത്തിലേക്ക് പോയി കൊവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യകർമങ്ങൾ നിർവഹിച്ച് ഒരു യുവാവ്. ഗൗരവ് എന്നാണ് ശ്മശാനത്തിലെ ഓപ്പറേറ്ററായ ആ യുവാവിന്റെ പേര്.
ഏപ്രിൽ 26നാണ് സംഭവം നടക്കുന്നത്. പാർഡിയിലെ ശ്മശാനത്തിൽ കൊവിഡ് ബാധിച്ച് മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ എത്തിച്ചപ്പോൾ ശ്മശാനത്തിൽ ചില തകരാറുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മാനേജർ ഗൗരവിനെ സഹായത്തിനായി വിളിച്ചത്. അപ്പോൾ തന്നെ ഗൗരവ് തന്റെ വിവാഹ നിശ്ചയ ചടങ്ങിന്റെ വസ്ത്രങ്ങളോടെ ശ്മശാനത്തിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ മൂന്നു വർഷമായി ഗൗരവ് ശ്മശാനത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അദ്ദേഹത്തിന്റെ പിതാവ് കമലേശ് ഭായി കഴിഞ്ഞ 20 വർഷമായി ജോലി ചെയ്യുന്നുണ്ട്.