ETV Bharat / bharat

വിവാഹവേദിയിലെത്തി യുവതിയെ സിന്ദൂരം ചാര്‍ത്തി 7 വര്‍ഷമായി പിന്നാലെയുള്ള യുവാവ്, അറസ്റ്റ് ചെയ്‌ത് പൊലീസ് ; വധുവിനെ വേണ്ടെന്നുവച്ച് വരന്‍ - latest news in Lucknow

വിവാഹ വേദിയിലെത്തി യുവതിക്ക് സിന്ദൂരം ചാര്‍ത്തി ഏഴ്‌ വര്‍ഷമായി പ്രണയിക്കുന്ന യുവാവ്. ഇയാളുടെ പ്രണയം തുടര്‍ച്ചയായി യുവതി നിരസിച്ചിരുന്നു.

crazy lover applies vermilion to bride  ghazipur  പൂമാലയണിഞ്ഞ് വധുവരന്മാര്‍  വിവാഹ വേദിയിലെത്തി യുവതിയ്‌ക്ക് സിന്ദൂരം ചാര്‍ത്തി  വധുവിനെ വേണ്ടെന്ന് വരന്‍  പൊലീസ്  ഗാസിപൂര്‍ പൊലീസ്  പൂമാല  ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍  ഉത്തര്‍പ്രദേശ് പുതിയ വാര്‍ത്തകള്‍  Lucknow news  Lucknow news updates  latest news in Lucknow  UP NEWS
വധുവിനെ വേണ്ടെന്ന് വരന്‍
author img

By

Published : May 18, 2023, 10:46 PM IST

ലഖ്‌നൗ : വിവാഹത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുവതീയുവാക്കള്‍ പ്രണയിക്കുന്നവര്‍ക്കൊപ്പം ഒളിച്ചോടുന്ന സംഭവങ്ങള്‍ നിരവധിയുണ്ടാകാറുണ്ട്. അത്തരത്തില്‍ ഇഷ്ടപ്പെടുന്നവരെ എന്തുവില കൊടുത്തും സ്വന്തമാക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വിവാഹ ചടങ്ങിനിടെ വരനില്‍ നിന്ന് വധുവിനെ തട്ടിയെടുക്കാനുള്ള ശ്രമം നടന്നിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍.

വിവാഹ ചടങ്ങിനിടെ, പെണ്‍കുട്ടിയെ 7 വര്‍ഷമായി പിന്‍തുടരുന്ന യുവാവ് പൊടുന്നനെ കയറിവന്ന് അവളുടെ നെറുകയില്‍ സിന്ദൂരം ചാര്‍ത്തുകയായിരുന്നു. ഇതോടെ യുവതിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച് വരനും കൂട്ടരും മടങ്ങി.

സംഭവം ഇങ്ങനെ : ഒരു വര്‍ഷമായി ഉത്തര്‍പ്രദേശ്‌ സ്വദേശികളായ യുവതിയുടെയും യുവാവിന്‍റെയും വിവാഹം നിശ്ചയിച്ചിട്ട്. ഇത്രയും നാള്‍ വിവാഹം നീണ്ടത് ഉത്തര്‍പ്രദേശ് സ്വദേശിയായ മറ്റൊരു യുവാവ് കാരണമാണ്. ഇയാള്‍ ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടാക്കി രംഗപ്രവേശം ചെയ്യാറുണ്ട്.

ഏഴ്‌ വര്‍ഷമായി യുവതിയുടെ പിന്നാലെ ഇഷ്ടം പറഞ്ഞ് നടക്കുകയാണ് ഇയാള്‍. എന്നാല്‍ യുവതിക്ക് ഇയാളോട് പ്രണയമില്ല. യുവതി ഇയാളുടെ പ്രണയാഭ്യര്‍ഥന നിരന്തരം നിരസിച്ചു. പിന്‍തുടരരുതെന്ന് ഇയാളോട് പലകുറി കേണപേക്ഷിക്കുകയും ചെയ്‌തു. അതിങ്ങനെ തുടര്‍ന്ന് ഒടുവില്‍ വിവാഹ സുദിനമെത്തി.

also read: കുഞ്ഞിക്കാലെന്ന സ്വപ്‌നത്തിന് ഷിഫ്‌റ്റ് വര്‍ക്ക് വില്ലനാകുമോ; സ്‌ത്രീകള്‍ ജോലി സമയം ക്രമീകരിക്കുന്നത് ഉത്തമമെന്ന് പഠനം

ആഘോഷപൂര്‍വ വിവാഹത്തിനാണ് വധൂവരന്‍മാരുടെ കുടുംബങ്ങള്‍ പദ്ധതിയിട്ടത്. ഗംഭീരമായ ഘോഷയാത്രയോടെ വരനും കുടുംബവും വധുവിന്‍റെ വീട്ടിലേക്കെത്തി. അവരെ സ്വീകരിച്ചിരുത്തി സത്‌കരിച്ച ശേഷം വിവാഹ ചടങ്ങിന് തുടക്കമിട്ടു. ചടങ്ങിന്‍റെ ഭാഗമായി വധൂവരന്മാര്‍ പരസ്‌പരം പൂമാല ചാര്‍ത്തുന്നതെല്ലാം പൂര്‍ത്തിയായി. അതിനിടെയാണ് വിവാഹ വേദിയെ അമ്പരപ്പിച്ച് പ്രസ്‌തുത യുവാവിന്‍റെ കടന്നുവരവ്.

വേദിയിലെത്തിയ യുവാവ് പൊടുന്നനെ കൈയില്‍ കരുതിയ സിന്ദൂരമെടുത്ത് വധുവിന്‍റെ നെറ്റിയില്‍ ചാര്‍ത്തി. ഇതോടെ ചടങ്ങില്‍ ബഹളവും സംഘര്‍ഷവും ഉണ്ടായി. വിവാഹത്തിനെത്തിയവര്‍ യുവാവിനെ പിടികൂടി മര്‍ദിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. സംഭവത്തെ തുടര്‍ന്ന് വരന്‍ വിവാഹത്തിന് വിസമ്മതം പ്രകടിപ്പിക്കുകയും കുടുംബത്തോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു.

also read: ഹണിമൂണിനിടെ ഭാര്യയുടെ സ്വകാര്യദൃശ്യം പകര്‍ത്തി 10 ലക്ഷം ആവശ്യപ്പെട്ട് ഭര്‍ത്താവിന്‍റെ ഭീഷണി ; യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

അതേസമയം, യുവാവിന് മര്‍ദനമേറ്റിട്ടുണ്ടെന്ന് ഗാസിപൂര്‍ എസ്‌പി ഓംവീര്‍ സിങ് പറഞ്ഞു.വിഷയവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നേരത്തെയും പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.