ETV Bharat / bharat

ത്രിപുരയിൽ 65 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഎം

author img

By

Published : Apr 7, 2021, 8:42 PM IST

തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള അട്ടിമറി നടന്നുവെന്ന് പാർട്ടി ആരോപിക്കുന്ന ബൂത്തുകളാണിവ

Tripura, CPM, ADC, reaction  Tripura  CPIM  TTAADC  BJP-IPFT  ത്രിപുരയിൽ 65 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഐ എം  CPIM demands re-poll in 65 booths, lauds people for courageous move  ത്രിപുര ആദിവാസി മേഖലാ സ്വയംഭരണ ജില്ലാ കൗൺസിൽ
ത്രിപുരയിൽ 65 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഐ എം

അഗർത്തല: ത്രിപുര ആദിവാസി മേഖലാ സ്വയംഭരണ ജില്ല കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്ന 11 മണ്ഡലങ്ങളിലെ 65 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗൗതം ദാസ്. തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള അട്ടിമറി നടന്നുവെന്ന് പാർട്ടി ആരോപിക്കുന്ന ബൂത്തുകളാണിവ.

ഈ ബൂത്തുകളിൽ ബിജെപി- ഐപിഎഫ്ടി ഗുണ്ടകൾ വോട്ടു ചെയ്യാൻ പോയവരെ തടയുകയും അക്രമിക്കുകയും ചെയ്തെന്നും അക്രമത്തിനെതിരെ പൊലീസുകാർ നിശബ്ദത പാലിച്ചുവെന്നും ഗൗതം ദാസ് ആരോപിച്ചു.

നിരവധി ബൂത്തുകളിൽ തെരഞ്ഞെടുപ്പ് ഏജന്‍റുമാരും പാർട്ടിയുടെ പോളിങ് ഏജന്‍റുമാരും ആക്രമണം നേരിട്ടതായും എല്ലാ സംഭവങ്ങളും പരാമർശിച്ച് രേഖാമൂലമുള്ള പരാതി ഐ ജി ജി.എസ്. റാവുവിന് നൽകിയതായും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.