ETV Bharat / bharat

ഓർഡൻസ് ഫാക്‌ടറി ബോർഡ്; ജീവനക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ബിനോയ്‌ വിശ്വം

ഓർഡൻസ് ഫാക്‌ടറി ബോർഡ് കോർപറേറ്റ്‌വൽക്കരിച്ച തീരുമാനത്തിനെതിരെ സിപിഐ എംപി ബിനോയ്‌ വിശ്വം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങിന് കത്തെഴുതി.

MP Binoy Viswam  Defence Minister Rajnath Singh  decision to corporatise OFB  Ordnance Factory Board  Communist Party of India  ബിനോയ്‌ വിശ്വം  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  കമ്യൂണിസ്റ്റ് പാർട്ടി ഓഫ്‌ ഇന്ത്യ  ഒഎഫ്‌ബിയുടെ കോർപറേറ്റ്‌വൽക്കരണം  ഓർഡൻസ് ഫാക്‌ടറി ബോർഡ്  ഓർഡൻസ് ഫാക്‌ടറി ബോർഡിന്‍റെ സ്വകാര്യവൽക്കരണം
ഓർഡൻസ് ഫാക്‌ടറി ബോർഡ്; ജീവനക്കാരുടെ അവകാശം സംരക്ഷിക്കപ്പെടമെന്ന് ബിനോയ്‌ വിശ്വം
author img

By

Published : Oct 20, 2021, 9:18 AM IST

ന്യൂഡൽഹി: ഓർഡൻസ് ഫാക്‌ടറി ബോർഡ് കോർപറേറ്റ്‌വൽക്കരിച്ച തീരുമാനത്തിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തെഴുതി സിപിഐ എംപി ബിനോയ്‌ വിശ്വം. പുതിയ മാനേജ്‌മെന്‍റ്‌ തൊഴിലാളി വിരുദ്ധ നയമാണ് പിന്തുടരുന്നത്. ജീവനക്കാർക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്നും ബിനോയ്‌ വിശ്വം ആരോപിച്ചു.

തൊഴിലാളികളുടെ ജോലി സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ മാനേജ്‌മെന്‍റ് ഏകകണ്‌ഠമായി തീരുമാനിച്ചതായും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്‍റെ ചുമതലയാണെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

70,000ത്തോളം പേരാണ് ഓർഡനൻസ് ഫാക്‌ടറി ബോർഡിന് കീഴിൽ ജോലി ചെയ്‌തിരുന്നത്. ജോലി സമയം, മെഡിക്കൽ സഹായങ്ങൾ, അധിക സമയ അലവൻസ് എന്നിവയിലാണ് ഒരാഴ്‌ചക്കിടെ പുതിയ മാനേജ്‌മെന്‍റ് മാറ്റം വരുത്തിയത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ മാതൃകാപരമായ സംഭാവനകൾ നടത്തിയിട്ടുണ്ടെന്നും അവരോട് ഇത്തരത്തിൽ പെരുമാറരുതെന്നും ബിനോയ്‌ വിശ്വം കത്തിൽ പറയുന്നു.

ഒഎഫ്‌ബിയുടെ ഉത്പാദക യൂണിറ്റുകളിലെയും (ഗ്രൂപ്പ് എ, ബി & സി) ഉത്പാദക ഇതര യൂണിറ്റുകളിലെയും എല്ലാ ജീവനക്കാരെയും പുതുതായി രൂപീകരിക്കുന്ന ഡിപിഎസ്‌യു (ഡിഫൻസ് പബ്ലിക്‌ സെക്‌ടർ അണ്ടർടെക്കിങ്സ്) മാറ്റി നിയമിക്കും. ഒക്‌ടോബർ ഒന്ന് മുതലാണ് തീരുമാനം നിലവിൽ വന്നത്.

ഓർഡനൻസ് ഫാക്‌ടറി ബോർഡ് വിഭജിക്കുന്നതിനെതിരെ ജീവനക്കാരുടെ ഭാഗത്ത് നിന്നും പൊതു സമൂഹത്തിൽ നിന്നും പ്രതിഷേധം ഉയർന്നെങ്കിലും സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു.

ALSO READ: ഒരേ ഒരു വി.എസ്, വിപ്ലവ സൂര്യന് ഇന്ന് 98ാം പിറന്നാള്‍; എന്നും സമരയൗവ്വനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.