അദിലാബാദ്: പുല്ലുതേടിപ്പോയ പശുവിന്‍റെ തല പാറകൾക്കിടയിൽ കുടുങ്ങി. തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ സിരികൊണ്ട സോണിലെ ലച്ചിംപൂർ (ബി) വനമേഖലയിലാണ് സംഭവം. പശുവിനെ മേയ്‌ക്കാനായി കാട്ടിലേക്ക് കൊണ്ടുവന്നതാണ് ഉടമ.
പുല്ല് തപ്പിനടക്കുന്നതിനിടെ പശുവിന്‍റെ തല രണ്ട് പാറകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഇതുകണ്ട ഉടമ സഹായത്തിനായി ഗ്രാമവാസികളെ വിളിക്കുകയും തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കല്ലുകൾ നീക്കി പശുവിനെ രക്ഷപ്പെടുത്തുകയും ചെയ്‌തു.