ETV Bharat / bharat

കൊവിഷീൽഡ് ആഗോളതലത്തിൽ വിതരണം ചെയ്യാൻ അനുമതി നല്‍കി ഡബ്ലു.എച്ച്.ഒ - കൊവിഡ്

അവികസിത രാജ്യങ്ങളില്‍ വിതരണത്തിന് അനുയോജ്യമെന്നും ഡബ്ലു.എച്ച്.ഒയുടെ വിലയിരുത്തല്‍.

covishield  who  കൊവിഷീൽഡ്  ഡബ്ലിയുഎച്ച്ഒ  കൊവിഡ്  കൊവിഡ് വാക്സിൻ
കൊവിഷീൽഡ് ആഗോളതലത്തിൽ വിതരണം ചെയ്യാൻ അനുമതി
author img

By

Published : Feb 16, 2021, 8:09 AM IST

ന്യൂഡൽഹി: കൊവിഷീല്‍ഡ് ആഗോളതലത്തില്‍ വിതരണം ചെയ്യാന്‍ ഡബ്ലു.എച്ച്.ഒയുടെ അംഗീകരം. ഇതോടെ കൊവിഡ് വാക്സിന്‍ ഇറക്കുമതിചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും രാജ്യങ്ങള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം. വാക്സിൻ വില കുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമാണെന്ന് ഡബ്ലിയുഎച്ച്ഒ വിലയിരുത്തി. ഇതുവരെ വാക്സിന്‍ ലഭ്യമല്ലാത്ത രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് ഉടന്‍ വാക്സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും ഇതോടെ കൊവിഡ് പ്രതിസന്ധിക്ക് ഒരു പരിഹാരമാകുമെന്നും ഡബ്ലിയുഎച്ച്ഒ അറിയിച്ചു. ഇതിനായി വാക്സിന്‍റെ ഉത്പാദനം വർധിപ്പിക്കേണ്ട ആവശ്യകതയും ഡബ്ലു.എച്ച്.ഒ ചൂണ്ടിക്കാട്ടി.

WHO- യുടെ സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്സ്പെർട്സ് ഓൺ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 8 ന് വാക്സിൻ അവലോകനം ചെയ്തിരുന്നു. തുടർന്നാണ് ആഗോള തലത്തില്‍ വിതരണത്തിന് അനുമതി നല്‍കിയത്. ഓക്സ് ഫോര്‍ഡ് സഹായത്തോടെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വാക്സിന്‍ നിര്‍മിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.