ന്യൂഡല്‍ഹി: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 31.17 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്‌ചത്തെ കണക്ക് പ്രകാരം പാഴാക്കിയതുൾപ്പെടെ ഇതുവരെ 29,71,80,733 വാക്‌സിൻ ഡോസുകൾ ഉപയോഗിച്ചു.
1.45 കോടിയിലധികം വാക്സിൻ ഡോസുകളും ഇപ്പോഴും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും കൈവശം ഉണ്ട്. അടുത്ത 3 ദിവസത്തിനുള്ളില്‍ 19,10,650 ഡോസുകള്‍ കൂടി നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.
Also Read: COVID CASES TODAY: രാജ്യത്ത് 48,698 പേര്‍ക്ക് കൂടി കൊവിഡ്
രാജ്യത്ത് ജൂൺ 21 മുതലാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം പ്രാബല്യത്തിൽ വന്നത്. 18 വയസ്സിന് മുകളിൽ പ്രായമായ എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകാൻ ആരംഭിച്ചു. പുതിയ വാക്സിൻ നയ പ്രകാരം 75 ശതമാനം വാക്‌സിനാണ് കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുന്നത്.
Also Read: ഡെൽറ്റ വകഭേദം വ്യാപനശേഷി കൂടുതലുള്ള വൈറസെന്ന് ലോകാരോഗ്യ സംഘടന
രാജ്യത്ത് 50,000ല്‍ താഴെയാണ് പ്രതിദിന കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,183 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 5,95,565 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.