ETV Bharat / bharat

29.35 കോടി വാക്‌സിൻ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്ന് കേന്ദ്രം - കൊവിഡ് വാക്സിൻ ഡോസ് വിതരണം

നിലവില്‍ സംസ്ഥാനങ്ങളുടെ പക്കല്‍ 2.98 കോടിയിലധികം വാക്‌സിൻ ഡോസുകളുണ്ട്.

Covid Vaccine  Vaccination drive  Central government  covid 19  health ministry  വാക്‌സിൻ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി കേന്ദ്രം  കേന്ദ്ര സര്‍ക്കാര്‍  കൊവിഡ് വാക്സിൻ  കൊവിഡ് വാക്സിൻ ഡോസ് വിതരണം  കേന്ദ്ര ആരോഗ്യമന്ത്രാലയം
29.35 വാക്‌സിൻ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്ന് കേന്ദ്രം
author img

By

Published : Jun 21, 2021, 1:12 PM IST

Updated : Jun 21, 2021, 2:20 PM IST

ന്യൂഡല്‍ഹി: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 29,35,04,820 കോടി വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം പഴാക്കിയതുൾപ്പെടെ ഇതുവരെ 26,36,26,884 വാക്‌സിൻ ഡോസുകൾ ഉപയോഗിച്ചു.

2.98 കോടിയിലധികം (2,98,77,936) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും അധികൃതർ പറഞ്ഞു.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 2,310ലധികം വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജ്യമായി നൽകും. കൊവിഡ് വാക്സിനേഷന്‍റെ ഫേസ് -3 സ്ട്രാറ്റജി 2021 മെയ് ഒന്ന് മുതലാണ് ആരംഭിച്ചത്.

ALSO READ: രാജ്യത്ത് 53,256 പേർക്ക് കൂടി കൊവിഡ്; 1422 മരണം

രാജ്യത്ത് ഇന്ന്(ജൂണ്‍ 21) മുതല്‍ കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം പ്രാബല്യത്തിൽ. 18 വയസ്സിന് മുകളിൽ പ്രായമായ എല്ലാവർക്കും ഇനി വാക്സിൻ സൗജന്യമായിരിക്കും. പുതിയ വാക്സിൻ നയ പ്രകാരം 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകും. 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങാം.

ALSO READ: വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കും ; അമിത് ഷാ

24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 88 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.

Last Updated : Jun 21, 2021, 2:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.