ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ മൂന്നാം തരംഗം വന്നാലും തീവ്രത കുറവായിരിക്കുമെന്ന് സി.എസ്.ഐ.ആര്‍ (കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) ഡയറക്‌ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മാന്‍ഡെ. ആദ്യ ഡോസ്, രണ്ടാമത്തെ ഡോസ് എന്നിങ്ങനെയായി വലിയൊരു വിഭാഗം ജനതയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
രോഗത്തെ വലിയ തോതിൽ തടയാന്‍ വാക്‌സിനുകള്‍ക്കാവും. ഇക്കാരണത്തില്‍ കൊവിഡിന്‍റെ വ്യാപനം കുറഞ്ഞു. മൂന്നാം തരംഗം വന്നാലും രണ്ടാം തരംഗത്തെ അപേക്ഷിച്ച് തീവ്രത വളരെ കുറവായിരിക്കുമെന്നും ഡോ. ശേഖര്‍ സി മാന്‍ഡെ പറഞ്ഞു.
കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 3,00,162 പേര്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പുതിയ കൊവിഡ് കേസുകളും 318 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,35,94,803 ആയി. വൈറസ് മൂലം ഇതുവരെ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 4,46,368 ആണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 3,00,162 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 188 ദിവസത്തിനിടെയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ആകെ കൊവിഡ് കേസുകളില്‍ 0.89 ശതമാനമാണ് സജീവ കേസുകള്‍. രോഗമുക്തി നിരക്കും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് ആശ്വാസമാണ്. 97.78 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
ALSO READ: രാജ്യത്ത് 31,382 കൊവിഡ് രോഗികള്‍ കൂടി, സജീവ കേസ് ഏറ്റവും കുറഞ്ഞ നിരക്കില്‍