ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ള 50 ശതമാനം പേർ കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. 24 മണിക്കൂറില്‍ ഒരു കോടി വാക്‌സിന്‍ നല്‍കി ഇന്ത്യ വീണ്ടും ചരിത്ര സൃഷ്‌ടിച്ചിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 127.61 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസ് നല്‍കിയതായി അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ള 84.8 ശതമാനം പൗരന്മാര്‍ കൊവിഡിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു.
അഭിനന്ദനങ്ങള്‍ ഇന്ത്യ... രാജ്യത്തെ 18 വയസിന് മുകളിലുള്ള 50 ശതമാനം ആളുകള്‍ കൊവിഡിന്‍റെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ഇത് അഭിമാന നിമിഷമാണെന്നും കൊവിഡിനെതിരായ പോരാട്ടം നമ്മള്‍ ഒരുമിച്ച് ജയിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്‌തു.
ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍റെ തുടക്കം
2021 ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുന്നത്. ആദ്യ ഘട്ടം ആരോഗ്യ പ്രവര്‍ത്തകരില്‍, പിന്നീട് ഫെബ്രുവരി രണ്ടിന് മുന്‍ നിര പോരാളികളില്‍, മാര്‍ച്ച് ഒന്നിന് 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും നല്‍കി തുടങ്ങി.
ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങി. മെയ് മാസത്തോടെ 18 വയസിന് മുകളിലേക്കും വാക്‌സിനേഷന്‍ ഡ്രൈവ് വിപുലീകരിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ വാക്‌സിനേഷന്‍ പദ്ധതി നടക്കുന്നത്.
Also Read: Omicron in delhi: ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു
ഇതുവരെ വരെ രാജ്യത്ത് 127.61 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസ് നല്‍കി. രാജ്യത്ത് കൊവിഡ് തരംഗം നിയന്ത്രിക്കാന്‍ വാക്‌സിന്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ കൊറോണ വൈറസിന് വകഭേദം സംഭവിക്കുന്നത് ഭീതിയുണ്ടാക്കുന്നതാണ്. രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഇതുവരെ അഞ്ച് പേരിലാണ്.