ETV Bharat / bharat

വാക്സിൻ പൊതു ഉൽപന്നം, വാക്സിൻ വില നിയന്ത്രിക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

author img

By

Published : Apr 30, 2021, 3:23 PM IST

കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ഓക്‌സിജൻ ക്ഷാമം ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ അത്യാഹിതങ്ങളുമായി ബന്ധപ്പെട്ടുള്ള അപകടകരമായ അവസ്ഥ പരിഗണിച്ച് ഏപ്രിൽ 22നാണ് സുപ്രീംകോടതി സ്വമേധയ കേസെടുത്തത്

COVID19 Suo Moto Case  Supreme Court  COVID-19 pandemic  alarming situation  Justice DY Chandrachud  സുപ്രിം കോടതി  കൊവിഡ് വ്യാപനം  കൊവിഡ് വാക്സിൻ  കൊവിഡ് മരണം  കൊവാക്സിൻ  കൊവിഷീൽഡ്
വാക്സീൻ പൊതു ഉൽപന്നം, വാക്സിൻ വില നിയന്ത്രിക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതി നിർദേശം

ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസിൽ ഓക്‌സിജൻ വിതരണം, മരുന്ന് വിതരണം, വാക്‌സിൻ നയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി വാദം ആരംഭിച്ചു.

മുഴുവന്‍ കൊവിഡ് വാക്സീനും എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. വാക്സിന്‍ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയ പണം പൊതു ഫണ്ടുപയോഗിച്ചാണെന്നും ഈ സാഹചര്യത്തിൽ വാക്സിന്‍ പൊതു ഉല്‍പന്നമാണെന്നും കോടതി നിരീക്ഷിച്ചു. നിരക്ഷരര്‍ എങ്ങനെ വാക്സിനായി കോവിന്‍ പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്യുമെന്നും കോടതി ചോദിച്ചു.

അതേസമയം, കൊവിഡ് വാക്സിനുകളുടെ വില സംബന്ധിച്ച് കോടതി വീണ്ടും കേന്ദ്രത്തെ ചോദ്യം ചെയ്തു. വാക്സിന്‍ വില നിയന്ത്രിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്. വില തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്നും കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വിലകൾ ഉള്ളത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. രാജ്യത്തെ വാക്സിൻ ഉൽപാദനം കൂട്ടണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കൂടുതൽ വായനയ്ക്ക്: കൊവിഡ് വ്യാപനം; സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കും

സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവർക്കെതിരെ നടപടി എടുക്കുന്നത് കോടതിയലക്ഷ്യമാണെന്നും വിവരങ്ങൾ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പൗരന്മാർ‌ ഉന്നയിക്കുന്ന പരാതികൾ‌ തെറ്റാണെന്ന ധാരണ ഉണ്ടാകരുതെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ആശുപത്രികളിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ, അവശ്യ മരുന്നുകൾ, അധിക ആരോഗ്യ പ്രവർത്തകർ എന്നിവ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. 24 പേർ കൊല്ലപ്പെട്ട നാസിക് ഓക്‌സിജൻ ചോർച്ച കേസിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം സംബന്ധിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലും കോടതി വാദം കേൾക്കും.

കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ഓക്‌സിജൻ ക്ഷാമം ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ അത്യാഹിതങ്ങളുമായി ബന്ധപ്പെട്ടുള്ള അപകടകരമായ അവസ്ഥ പരിഗണിച്ച് ഏപ്രിൽ 22നാണ് സുപ്രീംകോടതി സ്വമേധയ കേസെടുത്തത്. ആശങ്കാജനകമായ സാഹചര്യം കൈകാര്യം ചെയ്യാൻ ഒരു ദേശീയ പദ്ധതി തയ്യാറാക്കാൻ കഴിയുമോ എന്ന് മുൻ ഹിയറിംഗിനിടെ കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഡൽഹി ഹൈക്കോടതി ഉൾപ്പെടെ ആറ് വ്യത്യസ്‌ത സംസ്ഥാന ഹൈക്കോടതികളെങ്കിലും ഇതേ വിഷയത്തിൽ വാദം കേൾക്കുന്നുണ്ടെന്ന നിരീക്ഷണത്തിലാണ് കോടതി ഈ കാര്യത്തിൽ കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.