ന്യൂഡൽഹി: തിഹാർ ജയിൽ സമുച്ചയത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. ഇതുവരെ 14 തടവുകാര്‍ക്കും 23 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. തടവുകാരിൽ 10 പേർ തിഹാര്‍ ജയിലില്‍ നിന്നും നാല് പേർ മണ്ഡോലി ജയിലില്‍ നിന്നുള്ളവരുമാണ്.
ALSO READ: രാജ്യത്തെ ആദ്യ ഓപ്പണ്‍ റോക്ക് മ്യൂസിയം ഹൈദരാബാദില്‍
ജനുവരി അഞ്ചിന് ഒന്‍പത് കേസുകൾ റിപ്പോർട്ട് ചെയ്‌യു. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ 23 ആയി ഉയരുകയായിരുന്നു. തിഹാര്‍ - 17, മണ്ടോലി - ഒന്ന്, രോഹിണി - അഞ്ച് എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ കണക്ക്. അതേസമയം രോഹിണിയിലെ അന്തേവാസികള്‍കള്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ജയിൽ തടവുകാരിൽ കൊവിഡ് വ്യാപനം തടയാന്‍ സുരക്ഷാമുന്‍കരുതലുകള്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.