ബെംഗളൂരു: കൊവിഡ് വകഭേദം ഒമിക്രോൺ ലോക രാജ്യങ്ങളില്‍ പടരുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്‍റേതാണ് തീരുമാനം.
Intensifies Corona screening of international passengers സംസ്ഥാനത്തെത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കും. ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെംഗളൂരുവിലെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ നടപടികൾ.
ഒമിക്രോണ്‍ വകഭേദം ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ ഇവരുടെ സാമ്പിളുകൾ വിദഗ്‌ധ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്ന് ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മിഷണര്‍ കെ ശ്രീനിവാസ് പറഞ്ഞു.
'ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം'
നവംബർ ഒന്ന് മുതൽ നവംബർ 27 വരെ 94 യാത്രക്കാർ ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെംഗളൂരുവിലെത്തിയിട്ടുണ്ട്. അവരിൽ രണ്ട് പേരുടെ റിപ്പോർട്ടുകൾ മാത്രമാണ് പോസിറ്റീവ് ആയത്. നവംബർ 11, നവംബർ 20 തിയ്യതികളിലാണ് ഇവർ ബെംഗളൂരുവിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാർ ഓഫിസുകൾ, മാള്‍, ഹോട്ടല്‍, സിനിമ തിയേറ്റർ, മൃഗശാല, സ്വിമ്മിങ് പൂൾ, ലൈബ്രറി എന്നിവിടങ്ങളിലെ ജീവനക്കാര്‍ നിർബന്ധമായും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. സ്‌കൂളുകളിലെയും കോളജുകളിലെയും നേരത്തേ നിശ്ചയിച്ച പരിപാടികൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.
ALSO READ: Covid Variant Omicron | ഒമിക്രോണ്‍ വകഭേദം : കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി