ETV Bharat / bharat

വാരാന്ത്യ-രാത്രി കർഫ്യൂകള്‍ നീട്ടി കര്‍ണാടക; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു - കര്‍ണാടക ഇന്നത്തെ വാര്‍ത്ത

മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് കർഫ്യൂകള്‍ നീട്ടാനും മറ്റ് നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കാനും തീരുമാനമായത്

Karnataka govt extends weekend curfew & night curfew  വാരാന്ത്യ-രാത്രി കർഫ്യൂകള്‍ നീട്ടി കര്‍ണാടക  Karnataka govt Strengthens covid protocols  പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍  കര്‍ണാടക ഇന്നത്തെ വാര്‍ത്ത  Karnadaka todays news
വാരാന്ത്യ-രാത്രി കർഫ്യൂകള്‍ നീട്ടി കര്‍ണാടക; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍
author img

By

Published : Jan 11, 2022, 10:49 PM IST

ബെംഗളൂരു: കർണാടകയിൽ വാരാന്ത്യ കർഫ്യൂവും രാത്രി കർഫ്യൂവും നീട്ടി സംസ്ഥാന സര്‍ക്കാര്‍. നേരത്തെ ജനുവരി 19 വരെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് ഈ മാസം അവസാനം വരെയായി ഉയര്‍ത്തി.

ചൊവ്വാഴ്‌ച വൈകിട്ട് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വെർച്വലായാണ് മീറ്റിങ് നടന്നത്. പുറമെ, നേരെത്തെയുള്ള മാർഗനിർദേശങ്ങളിൽ പുതുക്കുകയുമുണ്ടായി.

കൊവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ

  1. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഈ മാസം അവസാനം വരെ തുടരണം.

2. കൊവിഡ് വ്യാപനം ഉയരുന്നത് കണക്കിലെടുത്ത് സ്‌കൂളുകള്‍ അടയ്‌ക്കുന്നതിന് അതത് ജില്ലയിലെ കലക്‌ടര്‍മാര്‍ തീരുമാനമെടുക്കണം.

3. താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും കൊവിഡ് ബാധിതരായ കുട്ടികൾക്കായി വാർഡുകളും ഐ.സി.യു കിടക്കകളും പ്രത്യേകം നീക്കിവയ്ക്കണം.

4. കൊവിഡ് ബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിന് മതിയായ അളവിൽ മരുന്നുകളുടെ സ്റ്റോക്ക് ജില്ലാ ആരോഗ്യ ഓഫിസർമാർ ഉറപ്പാക്കണം.

5. എല്ലാ സ്‌കൂളുകളിലും ഓരോ 15 ദിവസത്തിലും കുട്ടികളെ പരിശോധനയ്‌ക്ക് വിധേയമാക്കണം. വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ഇതുസംബന്ധിച്ച് സംയുക്തമായി നിർദേശം.

6. പൊതുസ്ഥലങ്ങളില്‍ നിയന്ത്രണങ്ങൾ കർശനമാക്കാന്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർക്കും പൊലീസ് സൂപ്രണ്ടുമാർക്കും നിർദേശം.

7. മൂന്നാം തരംഗത്തിൽ, കൂടുതൽ കൊവിഡ് ബാധിതരുണ്ടാകാന്‍ ഇടയുള്ളത് ഹോം ക്വാറന്‍റൈനുകളിലാണ്. അതിനാൽ, അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ഉചിതമായ മരുന്ന് കിറ്റുകൾ നൽകണം.

8. പരിശോധന റിപ്പോർട്ട് ലഭിച്ചയുടൻ രോഗബാധിതരുടെ ആരോഗ്യനില പരിശോധിക്കുക. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് ആവശ്യമാണോ എന്നത് സംബന്ധിച്ച് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു

9. ഹൗസ് സർജന്മാരെയും അവസാന വർഷ നഴ്‌സിങ് വിദ്യാർഥികളെയും ഹോം ക്വാറന്‍റൈന്‍, പ്രഥമ ശുശ്രൂഷ പരിചരണങ്ങളില്‍ ഉപയോഗപ്പെടുത്തണം

10. ബെംഗളൂരുവിൽ 27 കൊവിഡ് കെയർ സെന്‍ററുകൾ ഉടനടി സ്ഥാപിക്കും

11. വരാനിരിക്കുന്ന മകര സംക്രാന്തി, വൈകുണ്‌ഠ ഏകാദശി, മറ്റ് ഉത്സവങ്ങൾ എന്നിവയ്ക്കായി പ്രത്യേക മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ റവന്യൂ വകുപ്പിനും മുസറായി വകുപ്പിനും മുഖ്യമന്ത്രി നിർദേശം നൽകി

12. കൊവിഡ് പരിശോധന പ്രതിദിനം 1.3 ലക്ഷം ആയി ഉയർത്തും

13. പൊതുയോഗങ്ങളും സമ്മേളനങ്ങളും മറ്റും ഒഴിവാക്കാന്‍ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു

14. വ്യാപാര സ്ഥാപനങ്ങളിലെയും മറ്റിടങ്ങളിലെയും തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക

15. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ലംഘനങ്ങളും വീഴ്ചകളും ഉണ്ടാകാൻ പാടില്ല

മന്ത്രിമാരായ ഡോ കെ സുധാകർ, ബി.സി നാഗേഷ്, ആരാഗ ജ്ഞാനേന്ദ്ര, ചീഫ് സെക്രട്ടറി പി രവികുമാർ, സാങ്കേതിക ഉപദേശക സമിതി ചെയർമാൻ സുദർശൻ, മുതിർന്ന ഉദ്യോഗസ്ഥരും എന്നിവര്‍ വെർച്വൽ മീറ്റിങില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.