ETV Bharat / bharat

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു : 24 മണിക്കൂറിനിടെ 8,582 രോഗികള്‍, കേരളത്തില്‍ മൂന്ന് മരണം

രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 4,32,22,017 ആയി ഉയര്‍ന്നു

covid positive cases increasing in india  covid 19 report  covid 19 report today june 12  രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു  കേരളത്തില്‍ മൂന്ന് മരണം  കൊവിഡ് കേസുകള്‍ കൂടുതല്‍ കേരളത്തിലും മഹാരാഷ്ട്രയിലും
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു : 24 മണിക്കൂറിനിടെ 8,582 കേസുകള്‍, കേരളത്തില്‍ മൂന്ന് മരണം
author img

By

Published : Jun 12, 2022, 1:49 PM IST

ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 8,582 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 4,32,22,017 ആയി. സജീവ കേസുകളുടെ എണ്ണം 44,513 ആയി ഉയര്‍ന്നു.

നാല് കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്‌തു. കേരളത്തിൽ നിന്നുള്ള മൂന്ന് പേരും മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാളുമാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,761 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.71 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.02 ശതമാനവുമാണ്.

രാജ്യത്ത് ഇതുവരെ 4,26,52,743 പേര്‍ രോഗമുക്തരായി. രാജ്യവ്യാപകമായി കൊവിഡ് 19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള ക്യുമുലേറ്റീവ് ഡോസുകൾ 195.07 കോടി കവിഞ്ഞു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.