ചണ്ഡീഗഡ്: ഹരിയാനയിലെ കൊവിഡ് ലോക്ക്ഡൗണ്‍ മെയ് 24 വരെ നീട്ടി. മെയ് 17ന് അവസാനിക്കേണ്ട ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. ആഭ്യന്തര മന്ത്രിയും ആരോഗ്യമന്ത്രിയുമായ അനിൽ വിജ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്ത്. കഴിഞ്ഞ ഞായറാഴ്ച മെയ് 10 മുതൽ മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ഹരിയാനയില്‍ കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിലാണ് മെയ് 3 മുതല്‍ 10 വരെ സര്‍ക്കാര്‍ ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിൽ കൊവിഡ് കേസുകളും മരണങ്ങളും വർദ്ധിച്ചുവരികയാണ്. പെട്ടെന്നുള്ള രോഗികളുടെ കുതിച്ച് ചാട്ടം മെഡിക്കൽ ഓക്സിജന്‍റെ ആവശ്യകത വര്‍ധിക്കാനിടയായി.
Also Read: വാക്സിന്‍ കുത്തിവയ്പ്പ് കുറയുന്നു; കേന്ദ്രത്തിനെതിരെ ചിദംബരം
നിലവിലെ കൊവിഡ് സ്ഥിതിഗതികൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ക്രമസമാധാന പരിപാലനം, അടിയന്തിര, മുനിസിപ്പൽ സേവനങ്ങൾ, കൊവിഡ് ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ സേവനങ്ങള്‍ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്, സിആർപിസിയിലെ സെക്ഷൻ 144 ഏർപ്പെടുത്തുക, ദൈനംദിന കർഫ്യൂ ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ അടുത്തിടെ ഏർപ്പെടുത്തിയിരുന്നു.