ETV Bharat / bharat

എല്ലാവർക്കും വാക്‌സിൻ, മാതൃകയായി ജമ്മു കശ്‌മീരിലെ വിയാൻ ഗ്രാമം

ബന്ദിപോരയിലെ ഹെഡ്‌ക്വാട്ടേഴ്‌സിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള വിയാൻ ഗ്രാമത്തിലാണ് പ്രായപൂർത്തിയായ മുഴുവൻ ആളുകളെയും വാക്‌സിനേഷന് വിധേയരാക്കിയത്.

author img

By

Published : Jun 8, 2021, 5:48 PM IST

J-K hamlet  COVID 19  COVID 19 vaccination  100% vaccination  Jammu and Kashmir vaccination  ജെ കെ ഹാംലെറ്റ്  വിയാൻ ഗ്രാമത്തിന് കൊവിഡ് മുക്തമായി  ജമ്മു കശ്‌മീർ വാക്‌സിനേഷൻ  കൊവിഡ് 19  കൊവിഡ് വാക്‌സിനേഷൻ ജമ്മു കശ്‌മീർ വാർത്ത
ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും കൊവിഡ് വാക്‌സിനേഷൻ എടുത്ത് വിയാൻ ഗ്രാമം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപോരയിലെ വിയാൻ ഗ്രാമത്തിൽ 18 വയസിന് മുകളിലുള്ള മുഴുവൻ ആളുകളും വാക്‌സിനേഷന് വിധേയമായെന്ന് അധികൃതർ. പ്രായപൂർത്തിയായ മുഴുവൻ ജനങ്ങളും വാക്‌സിനേഷൻ പൂർത്തിയാക്കുന്ന രാജ്യത്തിലെ ആദ്യത്തെ ഗ്രാമം കൂടിയാണ് ബന്ദിപോരയിലെ വിയാൻ.

ആരോഗ്യ പ്രവർത്തകരുടെ കഠിനപരിശ്രമത്തിലൂടെയാണ് ഇത് നേടാനായതെന്നും 362 പേരാണ് ബന്ദിപോരയിൽ കഴിയുന്നതെന്നും അധികൃതർ പറയുന്നു. ബന്ദിപോര ഹെഡ്‌ക്വാട്ടേഴ്‌സിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് വിയാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇന്‍റർനെറ്റ് സൗകര്യം പോലുമില്ലാത്ത ഗ്രാമങ്ങളിൽ വാക്‌സിനേഷൻ നടത്തുന്നത് ബുദ്ധിമുട്ടേറിയ പ്രവർത്തനമായിരുന്നുവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ബഷീർ അഹമ്മദ് ഖാൻ പറഞ്ഞു.

'ജമ്മു കശ്‌മീർ മാതൃക'യാണ് സംസ്ഥാനത്ത് പിന്തുടരുന്നത്. 45 വയസിന് മുകളിൽ പ്രായമുള്ള 70 ശതമാനത്തിലധികം പേരും ജമ്മു കശ്‌മീരിൽ വാക്‌സിനേഷന് വിധേയരായിട്ടുണ്ട്.

ALSO READ: കശ്‌മീർ വിഷയത്തില്‍ മുസ്‌ലിം രാഷ്‌ട്രങ്ങളെ അണിനിരത്തുമെന്ന് പാകിസ്ഥാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.