ETV Bharat / bharat

'ഉടനെയൊന്നും മുക്തി നേടാനാകില്ല'; ​കൊവിഡിനെ ഗൗരവമായി കാണണമെന്ന് ലോകാരോ​ഗ്യ സംഘടന

കൊവിഡ് ഉയർത്തുന്ന പുതിയ വെല്ലുവിളികൾ മൂലം വൈറസ് വ്യാപനം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിനെ ഗൗരവമായി തന്നെ കാണണമെന്ന് ലോകാരോ​ഗ്യ സംഘടന
author img

By

Published : Jan 24, 2022, 9:48 PM IST

ന്യൂഡൽഹി: സമീപ കാലത്തൊന്നും ലോകം കൊവിഡിൽ നിന്ന് മുക്തരാകില്ലെന്ന സൂചനയുമായി ലോകാരോ​ഗ്യ സംഘടന. കൊവിഡിനെ ​ഗൗരവകരമായി തന്നെ കാണണമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പ്രതിനിധി ഡോ. ഡേവിഡ് നബാരോ പറഞ്ഞു. ഒരു മാരത്തണിൽ പകുതി ദൂരം മറികടന്നതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. കൊവിഡ് ഉയർത്തുന്ന പുതിയ വെല്ലുവിളികൾ മൂലം വൈറസ് വ്യാപനം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡിനെ ഇൻഫ്ലുവൻസയെ പോലെ പരിഗണിക്കണമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളെ ഡോ. ഡേവിഡ് നബാരോ വിമർശിച്ചു. വൈറസ് പെട്ടെന്ന് അവിശ്വസനീയമാം വിധം ദുർബലമായെന്ന സന്ദേശം ലോക രാഷ്ട്രങ്ങൾ ജനങ്ങൾക്ക് നൽകരുതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. കൊവിഡ് ഒരു പുതിയ വൈറസാണ്. അതിനെ അത്തരത്തിൽ തന്നെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

'എല്ലാവരും വൈറസിനെ ബഹുമാനത്തോടെ കൈകാര്യം ചെയ്യണം. നിലവിലെ സാഹചര്യത്തിന് മാറ്റമുണ്ടായിട്ടില്ല. വൈറസ് പെട്ടെന്ന് ദുർബലമായിട്ടില്ല. അതിപ്പോഴും ഗുരുതരമാണ്.

കൊവിഡ് അവസാനിക്കാറായി എന്നതാണ് അവസ്ഥയെങ്കിൽ അതൊരു നല്ല വാർത്തയാണ്. എന്നാൽ ഒരു മാരത്തണിൽ പകുതി ദൂരം കടന്നുപോകുന്നത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥ,' ഡോ. ഡേവിഡ് നബാരോ പറഞ്ഞു. മുന്നേറാൻ ഒരുപാട് ദൂരം ഉണ്ടെന്നും അത് കഠിനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മാലിന്യങ്ങൾക്കിടയിൽ കൊവിഡ് വാക്‌സിൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.