ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 1557 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,73,176 ആയി. കഴിഞ്ഞ ദിവസം 17 പേര്‍ കൂടി മരിച്ചതോടെ തമിഴ്‌നാട്ടിലെ മരണ നിരക്ക് 11,875 ആയി. 1910 പേര്‍ കൂടി കൊവിഡില്‍ നിന്നും രോഗവിമുക്തി നേടി. നിലവില്‍ 12,245 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്.
ചെന്നൈയില്‍ 469 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,12,466 ആയി. കഴിഞ്ഞ ദിവസം 66,634 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. തമിഴ്‌നാട്ടില്‍ ഇതുവരെ 1,16,73,521 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്.