മുംബൈ: മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധന. ഞായറാഴ്‌ച മാത്രം 40,414 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഒരു സംസ്ഥാനത്ത് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കേസുകളാണിത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ 17,874 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
സംസ്ഥാനത്ത് ഇതേവരെ 2,71,3875 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,33,2453 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 3,25,901 പേര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലുണ്ട്. 54,181 പേര്‍ ഇതേവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചു.