ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 30,000 ത്തിൽ താഴെയെത്തി. ഈ മാസം മൂന്നാം തവണയാണ് കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെയെത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,071 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 98,84,100 ആയി ഉയർന്നു. 336 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,43,355 ആയി ഉയർന്നു. 93,88,159 പേരാണ് രോഗമുക്തി നേടിയത്.
ഓഗസ്‌റ്റ് ഏഴിന് 20 ലക്ഷം, ഓഗസ്‌റ്റ് 23 ന് 30 ലക്ഷം, സെപ്റ്റംബർ അഞ്ചിന് 40 ലക്ഷം, ഒക്ടോബർ 11 ന് 70 ലക്ഷം, ക്ടോബർ 29 ന് 80 ലക്ഷം, നവംബർ 20 ന് 90 ലക്ഷം എന്നിങ്ങനെയാണ് രാജ്യത്ത് കൊവിഡ് രേഖപ്പെടുത്തിയത്. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് ഡിസംബർ 12 വരെ 15,45,66,990 സാമ്പിളുകളാണ് പരീക്ഷിച്ചത്.