ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 795 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ നിലവിലെ സജീവകേസുകളുടെ എണ്ണം 12,054 ആണ്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് പ്രതിദിന രോഗബാധ നിരക്ക് 0.17 ശതമാനവും, പ്രതിവാര രോഗബാധ നിരക്ക് 0.22 ശതമാനവുമാണ്. കൊവിഡ് മൂലം കഴിഞ്ഞ ദിവസം 58 മരണങ്ങളാണ് റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,21,416 ആയി ഉയര്‍ന്നതായും ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
രാജ്യത്തെ വാക്‌സീന്‍ വിതരണവും 184.87 കോടി കവിഞ്ഞു. 12-14 പ്രായക്കാരുടെ പ്രതിരോധകുത്തിവെയ്‌പ്പും 1.92 കോടി പിന്നിട്ടു. 2022 മാര്‍ച്ച് 16 മുതലാണ് ഈ വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്.
Also read: Kerala Covid Updates | സംസ്ഥാനത്ത് ഇന്ന് കൊവിഡ് 256 പേര്‍ക്ക് ; 378 പേര്‍ക്ക് രോഗമുക്തി