ETV Bharat / bharat

ഇന്ത്യയില്‍ കൊവിഡ് വര്‍ധന; 743 പുതിയ കേസുകള്‍, 7 മരണം

Covid Cases Increase: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. പുതിയ 743 കേസുകളും 7 മരണവും. ജെഎന്‍ 1 വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട്.

Covid Cases Hike  India Covid Report  ഇന്ത്യ കൊവിഡ് വര്‍ധന  കൊവിഡ് മരണം
India Reports New Covid Cases; Seven Deaths Reported
author img

By ETV Bharat Kerala Team

Published : Dec 30, 2023, 3:39 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 743 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3997 സജീവ കേസുകളാണുള്ളതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട് (Covid Cases Increased In India).

കൊവിഡ് കണക്കുകള്‍ ഉയരുന്നതിനൊപ്പം അസുഖം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ മൂന്ന് പേരും കര്‍ണാടകയില്‍ രണ്ട് പേരും ഛത്തീസ്‌ഗഡിലും തമിഴ്‌നാട്ടിലും ഓരോരുത്തരുമാണ് മരിച്ചത് (Covid Cases Hike In India).

ഇതോടെ രാജ്യത്ത് 2020 മുതല്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,50,12,484 ആയി ഉയർന്നു. ഇതുവരെയുള്ള മരണ സഖ്യ 5,33,358 ആയി. കഴിഞ്ഞ ദിവസം 41,797 പേരെയാണ് കൊവിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയത്. കൊവിഡിനൊപ്പം അതിന്‍റെ വകഭേദമായ ജെഎന്‍ 1 പകരുന്നതായാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ മാത്രം 145 പേര്‍ക്കാണ് ജെഎന്‍ 1സ്ഥിരീകരിച്ചത്. കേരളത്തിലും ജെഎന്‍ 1 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.