ഹൈദരാബാദ്: തെലങ്കാനയിൽ 6,361 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 4,69,722 ആയി. 51 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 2,527 ആയി.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പ്രദേശത്താണ് ഏറ്റവും ഉയർന്ന നിരക്കായ 1225 കേസുകൾ റിപ്പോർട്ട് ചെയ്തത്. നൽഗൊണ്ടയിൽ 453 കേസുകളും രംഗറെഡ്ഡിയിൽ 423 കേസുകളും സ്ഥിരീകരിച്ചു. 8126 രോഗികൾ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് 77,704 സജീവ കേസുകളാണുള്ളത്.
Also Read: കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രാജ്യത്ത് 3.82 ലക്ഷം രോഗികൾ
ചൊവ്വാഴ്‌ച 77,000 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1.32 കോടിയിലധികമായി ഉയർന്നു. സംസ്ഥാനത്ത് മരണനിരക്ക് 0.53 ശതമാനമാണ്. ദേശീയ തലത്തിൽ ഇത് 1.1 ശതമാനമായിരുന്നു. തെലങ്കാനയിലെ വീണ്ടെടുക്കൽ നിരക്ക് 82.91 ശതമാനമാണ്. രാജ്യത്ത് ഇത് 82 ശതമാനമായിരുന്നു.
ഏപ്രിൽ 19 ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് അദ്ദേഹം പൂർണമായും കൊവിഡ് വിമുക്തനായി. ആർടിപിസിആർ പരിശോധനയിലും ആന്‍റിജൻ പരിശോധനയിലും ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതു മുതൽ അദ്ദേഹം സ്വന്തം വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കൂടുതൽ വായനയ്‌ക്ക്: കെ ചന്ദ്രശേഖർ റാവുവിന്‍റെ ആരോഗ്യനില തൃപ്‌തികരം