ന്യൂഡൽഹി : കൊവിഡ് മരണം സംഭവിച്ച മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതും കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരം നൽകുന്നതും സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതി ഒക്ടോബർ 4ന് വിധി പറയും.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 50,000 രൂപ വീതം നൽകണമെന്ന് കേന്ദ്ര സർക്കാർ ബുധനാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
സർട്ടിഫിക്കറ്റിൽ മരണ കാരണം വ്യക്തമാക്കാത്തത് സംബന്ധിച്ച പരാതികൾ അഡീഷണൽ ജില്ല കലക്ടർ, ചീഫ് മെഡിക്കൽ ഓഫിസർ, അഡീഷണൽ സിഎംഒ, മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി, വിഷയ വിദഗ്‌ധന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പരിശോധിക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
Also Read: ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഗോഡൗണില്‍ പൊട്ടിത്തെറി, രണ്ട് മരണം
ആശുപത്രികൾ മെഡിക്കൽ പേപ്പറുകൾ നൽകാത്തതും മരണകാരണം കണ്ടെത്തേണ്ടതുമായ സാഹചര്യങ്ങളിൽ കൊവിഡ് മൂലമെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ ആശുപത്രികൾ ഹാജരാക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.
ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ ജനങ്ങളെ സഹായിക്കാനുള്ള സർക്കാരിന്‍റെ ശ്രമങ്ങളെ കോടതി അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.