ഡെറാഡൂൺ: കൊവിഡ് വ്യാപനത്തെത്തുടർന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി മെയ് രണ്ട് വരെ അടച്ചിടും. കേസുകളുടെ വിചാരണ വീഡിയോ കോൺഫറൻസിങിലൂടെ നടത്തുമെന്നും കോടതി അറിയിച്ചു. അടിയന്തരമായി നടത്തേണ്ട ഹിയറിങ്ങുകൾ ഹൈക്കോടതി രജിസ്റ്റർമാരെ അറിയിക്കണമെന്നും കോടതി അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടർന്ന് ഏപ്രിൽ 26 മുതൽ മെയ് മൂന്ന് വരെ സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. 24 മണിക്കൂറിൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 81 പേരാണ്.
കൂടുതൽ വായനക്ക്: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കൊവിഡ് രോഗികൾ 3.5 ലക്ഷം