ഡെറാഡൂണ്‍: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ചാര്‍ ദാം യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മെയ് 14നായിരുന്നു നേരത്തെ ചാര്‍ ദാം യാത്ര ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നത്. നാല് ക്ഷേത്രങ്ങളിലെയും പൂജാരിമാര്‍ ആചാരങ്ങളും പൂജകളും നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പറഞ്ഞു. കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ നാല് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളാണ് ബദ്രീനാഥ്, യമുനോത്രി, ഗംഗോത്രി, കേഥാര്‍നാഥ് എന്നിവ.
24 മണിക്കൂറിനിടെ 6054 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നിലവില്‍ 45,383 പേര്‍ ഉത്തരാഖണ്ഡില്‍ ചികിത്സയില്‍ തുടരുകയാണ്. 1,17,221 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയതായി ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേ സമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,79,257 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2,69,507 പേർ രോഗമുക്തി നേടുകയും ചെയ്‌തു.
കൂടുതല്‍ വായനയ്‌ക്ക് ; 3.75 ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍