ETV Bharat / bharat

ഫൈസർ കമ്പനിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലെന്ന് കേന്ദ്ര സർക്കാർ

12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിൻ അനുയോജ്യമാണെന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

Talks with Pfizer are progressing well  Pfizer  pfizer india  Pfizer vaccine roll out  pfizer covid vaccine  VK Paul  centre hold talks with Pfizer  national task force on Covid  Lav Agarwal  ഫൈസർ വാക്‌സിനുമായുള്ള ചർച്ച  ഇന്ത്യയും ഫൈസറുമായുള്ള ചർച്ച  ഇന്ത്യ ഫൈസർ ചർച്ച അവസാനഘട്ടത്തിൽ  ഇന്ത്യ ഫൈസർ കരാർ അവസാന ഘട്ടത്തിൽ  ഇന്ത്യ- ഫൈസർ വാർത്ത  ഇന്ത്യയിൽ ഫൈസറിനും അനുമതി  കൊവിഡ് വാക്‌സിൻ ഫൈസർ വാർത്ത  ഫൈസർ വാക്‌സിന് ഇന്ത്യയിലും അനുമതി വാർത്ത  ഫൈസർ വാക്‌സിന് ഇന്ത്യയിലും അനുമതി  india Pfizer last round talks  india Pfizer last round talks news  india Pfizer talks news  Pfizer vaccine in india news  Pfizer vaccine in india  Pfizer india talks news  Pfizer vaccine in india news  Pfizer vaccine india news
ഫൈസർ നിർമാണ കമ്പനിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലെന്ന് കേന്ദ്രം
author img

By

Published : May 28, 2021, 7:45 AM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ നിർമാണ കമ്പനിയായ ഫൈസറുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് നാഷണൽ ടാസ്‌ക് ഫോഴ്‌സ് ചെയർമാൻ ഡോ. വികെ പോൾ. കമ്പനിയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജൂലൈ മാസത്തോടെ ഇന്ത്യക്ക് വാക്‌സിൻ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താൽപര്യം പരിഗണിച്ചാകും നിർമാണ കമ്പനിയുമായുള്ള കരാറിൽ ഒപ്പുവക്കുകയെന്നും ഇതുവരെ നിബന്ധനകളെ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ഡോ. പോൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഫൈസർ വാക്‌സിൻ കൊവിഡിനെതിരെ 91.3 ശതമാനം ഫലപ്രാപ്‌തമാണെന്നാണ് പഠനങ്ങൾ.

കൊവിഡ് ഇന്തോ വേരിയന്‍റിന് ഫൈസർ വാക്‌സിനെതിരെ കൂടുതൽ പോരാടാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയവും ഫൈസർ ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് മുതൽ വാക്സിൻ അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും തണുപ്പുള്ള ഇടത്ത് ഒരു മാസത്തോളം വാക്‌സിൻ സൂക്ഷിക്കാനാകുമെന്നും അധികൃതർ അറിയിച്ചിരുന്നു. സൈഡസ്, സ്‌പുട്‌നിക്, സെനോവ അടക്കമുള്ള കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

READ MORE: 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിൻ അനുയോജ്യമെന്ന് അധികൃതർ

ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നീ വാക്‌സിൻ നിർമാതാക്കളും നിർമാണം വർധിപ്പിക്കും. ഭാരത് ബയോടെക് ആദ്യ ഘട്ടത്തിൽ 90 ലക്ഷം ഡോസാണ് പ്രതിമാസം നിർമിച്ചിരുന്നത്. എന്നാൽ സെപ്‌റ്റംബർ-ഒക്‌ടോബർ മാസത്തോടെ പ്രതിമാസ നിർമാണം പത്ത് കോടി ആക്കാനാണ് ലക്ഷ്യമിടുന്നത്. അതേ സമയം സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിമാസ നിർമാണം 6.5 കോടിയിൽ നിന്ന് 11 കോടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് ഘട്ട വാക്‌സിനേഷൻ സ്വീകരിച്ചവർ ആന്‍റി ബോഡി പരിശോധനക്ക് വിധേയമാകേണ്ടെന്നും വാക്‌സിനേഷന് ശേഷം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള സപ്ലിമെന്‍ററി ബൂസ്റ്ററെപ്പറ്റിയുള്ള പഠനം നിലവിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

READ MORE: ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങൾക്ക് ഫൈസർ, മോഡേണ വാക്സിനുകൾ ഫലപ്രദമെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.